19 November Tuesday

ഐടി മേഖലയിലെ പിരിച്ചുവിടൽ ഭീഷണി: ഇടപെടൽ ആവശ്യപ്പെട്ട്‌ കെഐടിയു പ്രതിനിധികൾ ലേബർ കമ്മീഷണറുമായി ചർച്ചനടത്തി

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019

ബെംഗളൂരു >  പ്രമുഖ ഐടി കമ്പനികളായ ഇൻഫോസിസും, കോഗ്നിസെന്റും  ചെലവുചുരുക്കൽ പ്രക്രിയയുടെ ഭാഗമായി ആയിരക്കണക്കിനു ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ കർണാടക സ്റ്റേറ്റ് ഐടി, ഐടിഇഎസ് എംപ്ലോയ്‌യേസ് യൂണിയൻ രംഗത്ത്. ഇൻഫോസിസ് 10,000 പേരെയും  യുഎസ് കമ്പനിയായ കോഗ്നിസെന്റ് 7000 പേരെയും പിരിച്ചു വിടാനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

ഐടി കമ്പനികളുടേത് നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ നീക്കമാണെന്നും കമ്പനികളുടെ നീക്കത്തെ കൂട്ടായി പ്രതിരോധിക്കുമെന്നും യൂണിയൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ജീവനക്കാർ സ്വമേധയാ പിരിഞ്ഞു പോകുന്നുവെന്നാണ് കമ്പനികളുടെ വാദമെങ്കിലും  ഇവരെ നിർബന്ധ പൂർവ്വമാണ് രാജിവെപ്പിക്കുന്നത്. ഇത് നിയമവിരുദ്ധമാണ്. അതിനാൽ ജോലി വിടാൻ കമ്പനി ആവശ്യപ്പെട്ടാൽ ജീവനക്കാർ വഴങ്ങരുതെന്നും ഉടൻ തങ്ങളെ 9605731771 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും യൂണിയൻ ഭാരവാഹികൾ അറിയിച്ചു.
 
നൂറിലധികം ജീവനക്കാരുള്ള കമ്പനികൾക്ക് കൂട്ടപ്പിരിച്ചുവിടൽ നടത്തണമെങ്കിൽ ഇൻഡസ്ട്രിയൽ ഡെസ്പ്യൂട്ട ആക്റ്റിലെ അനുച്ഛേദം 5ബി പ്രകാരം തൊഴിൽ വകുപ്പിൻറെ മുൻകൂർ അനുമതി വേണമെന്നാണ് നിയമം. എന്നാൽ രാജ്യത്തെ എല്ലാ തൊഴിൽ നിയമങ്ങളെയും വെല്ലുവിളിച്ചു കൊണ്ട് ഐടി കമ്പനികൾ നടത്തുന്ന നീക്കത്തിനെതിരെ തൊഴിൽ വകുപ്പിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും വേണ്ടി വന്നാൽ ഐടി കമ്പനികളുടെ കൂട്ടായ്‌മയായ നസ്‌കോമിനെ പങ്കെടുപ്പിച്ചു കൊണ്ട് ത്രികക്ഷി ചർച്ച സംഘടിപ്പിക്കാൻ തൊഴിൽ വകുപ്പ് തയാറാകണം എന്നും കെഐടിയു പ്രതിനിധി സംഘം ലേബർ കമ്മീഷ്ണറോട്‌ ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top