11 October Friday
25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ലഭിക്കാനാണ് ക്രൂരത

ഇന്‍ഷുറന്‍സ് തുകയ്ക്കായി ഭാര്യയെ പാമ്പിന്‍വിഷം കുത്തിവെച്ച് കൊന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

ഡെറാഡൂണ്‍ > ഉത്തരാഖണ്ഡില്‍ 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുകയ്ക്കായി ഭാര്യയെ പാമ്പിന്‍വിഷം കുത്തിവെച്ച് കൊന്നു. ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ സഹോദരിയെ ഭര്‍ത്താവ് കൊലപ്പെടുത്തുകയായിരുന്നു എന്ന സഹോദരന്റെ പരാതിയാണ് ഭർത്താവിലേക്ക് അന്വേഷണം എത്തിയത്.

ഉധം സിങ് നഗറിലാണ് കേസിനാസ്പദമായ സംഭവം. ശുഭം ചൗധരിയാണ് ഭാര്യ സലോണി ചൗധരിയെ കൊലപ്പെടുത്തിയത്. ഇന്‍ഷുറന്‍സ് തുകയ്ക്കായി സലോണിയെ ശുഭം ചൗധരി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സഹോദരന്‍ അജിത് സിങ് ആണ് പൊലീസില്‍ പരാതി നല്‍കി. സലോണിയെ ഭര്‍ത്താവ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top