20 July Saturday

പണമൊഴുക്കിയിട്ടും ഫലമില്ല: കേരളത്തില്‍ പൊട്ടിയതില്‍ അമിത‌്‌ ഷായ‌്ക്ക‌് അതൃപ‌്തി

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019

ന്യൂഡൽഹി> ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വന്‍തോതില്‍ പണമൊഴുക്കിയിട്ടും ഒറ്റസീറ്റുപോലും ലഭിക്കാത്തതില്‍ ബിജെപി ദേശീയ  അധ്യക്ഷൻ അമിത‌്‌ ഷായ‌്ക്ക‌്  കടുത്ത അതൃപ്തി. ജയിച്ചില്ലെന്ന് മാത്രമല്ല, നിയമസഭാ മണ്ഡലം അടിസ്ഥാനത്തില്‍ പ്രകടനം മോശമായി. ഡല്‍ഹിയില്‍ചേര്‍ന്ന മുതിര്‍ന്ന ഭാരവാഹികളുടെ യോഗത്തിലാണ് കേരളനേതാക്കള്‍ക്കെതിരെ അമിത്ഷാ പൊട്ടിത്തെറിച്ചത്.
വൻതോതിൽ പണം നൽകിയിട്ടും വേണ്ട രീതിയിൽ ഉപയോഗിച്ചില്ല.

ഉത്തരേന്ത്യയിൽ വലിയ വിജയം നേടി. എന്നാൽ, ദക്ഷിണേന്ത്യയിൽ കർണാടകത്തിൽമാത്രമാണ‌് പ്രതീക്ഷ നിറവേറ്റാനായത‌്. എല്ലായിടത്തും സ്വാധീനമുള്ള പാർടിയായി ബിജെപി മാറിയിട്ടില്ല. പുതിയ ഇടങ്ങളിലേക്ക‌് വളരണമെന്നും അമിത‌് ഷാ പറഞ്ഞു. പ്രതിപക്ഷവോട്ടുകൾ ഇക്കുറിയും ഭിന്നിച്ചുപോയതാണ‌് വലിയ നേട്ടം സമ്മാനിച്ചതെന്ന‌് ദേശീയനേതൃത്വത്തിന‌് ബോധ്യമുണ്ട‌്. തെരഞ്ഞെടുപ്പിന‌് തൊട്ടുമുമ്പുണ്ടായ സാഹചര്യം ശക്തമായ ധ്രുവീകരണത്തിനും ഇടയാക്കി.  ഇതും ബിജെപിയെ സഹായിച്ചെന്നും യോ​ഗം വിലയിരുത്തി

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top