19 June Wednesday

പുൽവാമ ആക്രമണം ആഘോഷിച്ചു; 4 വിദ്യാർഥിനികൾ കസ‌്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

ജയ‌്പൂർ(രാജസ്ഥാൻ) > പുൽവാമ ആക്രമണം ‘ആഘോഷിച്ച‌്’  വാട‌്സാപ്പിൽ ചിത്രങ്ങൾ പങ്കുവച്ച കശ‌്മീർ സ്വദേശികളായ നാലു വിദ്യാർഥിനികളെ പൊലീസ‌് കസ്റ്റഡിയിലെടുത്തു. നാഷണൽ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് മെഡിക്കൽ സയൻസിലെ  രണ്ടാം വർഷ പാരാമെഡിക്കൽ വിദ്യാർഥിനികളായ തൽവീൻ മൻസൂർ, ഇഖ‌്റ, സോറ നാസിർ, ഉസ‌്മ നാസിർ എന്നിവരെയാണ‌് കസ‌്റ്റഡിയിലെടുത്തത‌്.

നേരത്തെ നാലുപേരെയും സസ‌്പെൻഡു ചെയ‌്തിരുന്നു. ചാവേർ ആക്രമണമുണ്ടായ ഉടൻ ആഹ‌്ളാദം പ്രകടിപ്പിക്കുന്ന ചിത്രമാണ‌് ഇവർ പങ്കുവച്ചത‌്. നടപടിയെടുത്തശേഷം സർവകലാശാല അധികൃതർ തന്നെയാണ‌് പൊലീസിൽ പരാതി നൽകിയത‌്. ഐടി ആക‌്ട‌് ദുരുപയോഗപ്രകാരമാണ‌് കേസ‌്. അന്വേഷണം നടക്കുകയാണെന്ന‌് എസ‌്പി ഹരീന്ദ്രകുമാർ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top