25 January Saturday

കശ്‌മീർ പ്രത്യേകപദവി: സിപിഐ എം നിലപാട്‌ അറിയിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Dec 8, 2019

ന്യൂഡൽഹി> കശ്‌മീരിന്‌ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെതിരായ ഹർജികളിൽ സുപ്രീംകോടതി ചൊവ്വാഴ്‌ച വാദംകേട്ടുതുടങ്ങുമെന്ന്‌ സീതാറാം യെച്ചൂരി പറഞ്ഞു. സിപിഐ എമ്മിനായി തരിഗാമിയുടെ ഹർജിയുണ്ട്‌. തരിഗാമിക്കായി താൻ ഹേബിയസ്‌കോർപസ്‌ ഫയൽ ചെയ്‌തിരുന്നു. ഇത്തരം ഹർജികളിൽ സർക്കാർ ആളെ കണ്ടെത്തി കോടതിയിൽ ഹാജരാക്കുകയാണ്‌ വേണ്ടത്‌. എന്നാൽ, ഹർജിക്കാരനായ തന്നോട്‌ തരിഗാമിയെ കാണാൻപോകാൻ നിർദേശിക്കുകയായിരുന്നു.

 കോടതി ഇടപെടലിലൂടെ തരിഗാമിക്ക്‌ എയിംസിൽ ചികിത്സ തേടാനായി. ശ്രീനഗറിൽ തരിഗാമി വീട്ടുതടങ്കലിലാണ്‌. സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്‌ തരിഗാമി തടങ്കലിലല്ലെന്നാണ്‌. വസ്‌തുത കോടതിയെ ധരിപ്പിക്കും. കശ്‌മീരിൽ നിയന്ത്രണങ്ങൾ എടുത്തുകളയാൻ കേന്ദ്രം  തയ്യാറാകണമെന്നും യെച്ചൂരി പറഞ്ഞു.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top