Deshabhimani

ജമ്മു കശ്‌മീർ :
 65.48 ശതമാനം പോളിങ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 02, 2024, 02:32 AM | 0 min read


ന്യൂഡൽഹി
ജമ്മു കശ്‌മീരിൽ അവസാനഘട്ടമായി 40 മണ്ഡലങ്ങളിൽ ചൊവ്വാഴ്‌ച നടന്ന വോട്ടെടുപ്പിൽ 65.48 ശതമാനം പോളിങ്.  ഉധംപുരിലാണ്‌ ഏറ്റവും കൂടുതൽ പോളിങ്, 72.91 ശതമാനം. സാംബ 72. 41, കത്വ–- 70.53, ജമ്മു–- 66.79, ബന്ദിപ്പോര–- 63.33, ബാരാമുള്ള–- 55. 73 ശതമാനം എന്നിങ്ങനെയാണ് വോട്ടിങ് ശതമാനം. വൈകിട്ട്‌ അഞ്ച്‌ വരെയുള്ള കണക്കാണിത്‌.

ആദ്യഘട്ട വോട്ടെടുപ്പില്‍ 61.13 ശതമാനവും രണ്ടാം ഘട്ടത്തില്‍ 56.31 ശതമാനവുമാണ്‌ പോളിങ്‌ രേഖപ്പെടുത്തിയത്. കശ്‌മീർ ഡിവിഷനിലെ 16ഉം ജമ്മു ഡിവിഷനിലെ 24ഉം നിയമസഭ മണ്ഡലങ്ങളിലാണ്‌ചൊവ്വാഴ്‌ച വോട്ടെടുപ്പ്‌ നടന്നത്‌. 415 സ്ഥാനാർഥികളാണ്‌ വിവിധ മണ്ഡലങ്ങളിലായി മത്സരരംഗത്തുണ്ടായിരുന്നത്‌.
 



deshabhimani section

Related News

0 comments
Sort by

Home