21 February Thursday

'പത്മാവതി' റിലീസിങ് ദിനത്തില്‍ ഭാരത് ബന്ദ് നടത്തി സിനിമയെ തകര്‍ക്കാന്‍ സംഘപരിവാര്‍ സംഘടനയുടെ നീക്കം; ദീപിക ഇന്ത്യന്‍ വനിതകളെ അപമാനിക്കുന്നുവെന്നും ആരോപണം

വെബ് ഡെസ്‌ക്‌Updated: Thursday Nov 16, 2017

മുംബൈ > സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്‌ത് ദീപികാ പദുക്കോണ്‍ നായികയാവുന്ന 'പത്മാവതി'ക്കെതിരെ സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ തുടരുന്നു. ചിത്രത്തിലെ നായിക ഡച്ചുകാരിയാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി കഴിഞ്ഞ ദിവസം പറഞ്ഞതിനു പിന്നാലെ ചിത്രത്തിനെതിരെ ഭാരത് ബന്ദ് നടത്തി റീലീസിങ്ങ് തടയാനും നീക്കും.

ചിത്രത്തിന്റെ  റിലീസിംഗ് ദിവസമായ ഡിസംബര്‍ ഒന്നിന് രജപൂര്‍ കര്‍ണി സേനയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ നായിക ദീപികാ പദുക്കോണിനെതിരെയും രൂക്ഷവിമര്‍ശനവമാണ് കര്‍ണി സേനയുയര്‍ത്തുന്നത്. ചിത്രത്തിനായി അധോലോക നേതാവ് പണം മുടക്കിയിട്ടുണ്ടെന്നും രാജ്യത്തെ സ്ത്രീകളെയും സംസ്‌ക്കാരത്തെയും മനപ്പൂര്‍വ്വം തകര്‍ക്കാനാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്നും കര്‍ണിസേന മേധാവി ലോകേന്ദ്ര സിംഗ് കാല്‍വി ടി വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

' അല്‍പ വസ്ത്രം ധരിച്ച് നൃത്തം ചെയ്ത് രാജ്യത്തെ വനിതകളെ അപമാനിക്കാനാണ് ദീപിക ശ്രമിക്കുന്നത്. ഇന്ത്യന്‍ സ്ത്രീകളെ ഇങ്ങനെ ചിത്രീകരിക്കാനാണോ ശ്രമിക്കുന്നതെന്നും ലോകേന്ദ്ര സിംഗ് കാല്‍വി അഭിമുഖത്തില്‍ ചോദിക്കുന്നുണ്ട്. ചിത്രത്തിന്റെ റിലീസ് തടഞ്ഞില്ലെങ്കില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ നശിപ്പിക്കുമെന്നും കാല്‍വി ഭീഷണി മുഴക്കുന്നുണ്ട്.

ചിത്രത്തിനെതിരെയും ദീപികക്കെതിരെയും ആരോപണങ്ങളുമായി ബിജെപി നേതാവ് സുബ്രഹമണ്യന്‍ സ്വാമി കഴിഞ്ഞ ദിവസം  രംഗത്തെത്തിയിരുന്നു. ദീപിക ഇന്ത്യക്കാരിയല്ലെന്നും ഡച്ചുകാരിയാണെന്നും അതിനാലാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും സ്വാമി ആരോപിച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു സ്വാമിയുടെ പ്രതികരണം.

ചിത്രത്തിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണ്? പുറകോട്ടാണോ എന്ന് ദീപിക ചോദിച്ചിരുന്നു.

 

പ്രധാന വാർത്തകൾ
 Top