20 August Tuesday

നേരിട്ട്‌ ഹാജരാകുന്നതിന്‌ സമയം നീട്ടി ചോദിച്ച്‌ വിമത എംഎൽഎമാർ,വിശ്വാസവോട്ടെടുപ്പ്‌ ഇന്ന്‌ വൈകിട്ട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2019

ബംഗളൂരു> അയോഗ്യത നടപടിയുടെ ഭാഗമായി കർണാടക സ്പീക്കർ മുമ്പാകെ നേരിട്ട് ഹാജരാകുന്നതിന് സമയം നീട്ടി നൽകണമെന്ന്  വിമത എംഎൽഎമാർ. കർണാടകയിൽ വിശ്വാസവോട്ട്‌ ഇന്ന്‌ നടക്കാനിരിക്കെയാണ്‌ ഹാജരാകുന്നതിന് ഒരു മാസത്തെ സമയം വേണമെന്ന് എംഎൽഎമാർ സ്പീക്കർ കെ ആ​ർ ര​മേ​ശ്​ കു​മാ​റിനോട് ആവശ്യപ്പെട്ടത്‌.  സഭ ഇന്ന്‌ രാവിലെ പത്തോടെ തുടങ്ങി. വൈകിട്ട്‌ നാലുവരെ ചർച്ച തുടരും തുടർന്ന്‌ വോട്ടെടുപ്പും.

ഈ ആവശ്യം ചൂണ്ടിക്കാട്ടി കത്തയച്ച സാഹചര്യത്തിൽ അയോഗ്യത നടപടികളിൽ വാദം കേൾക്കാൻ ഇന്ന് ഉച്ചക്ക് 11 മണിക്ക് സ്​​പീ​ക്ക​ർ മുമ്പാകെ വിമത എംഎൽഎമാർ ഹാജരായില്ല. രാജിവെച്ച വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട്​ കോൺഗ്രസും ജെഡിഎസും ആണ് സ്പീക്കർക്ക് കത്ത് നൽകിയത്. അതേസമയം, രാജിവെച്ച 15 എംഎൽഎമാരുടെ കാര്യത്തിൽ വിപ്പ്​ ബാധകമാവുമെന്ന്​ സ്​പീക്കർ റൂളിങ്​ നൽകിയിട്ടുണ്ട്

സുപ്രീംകോടതിയിലുള്ള ഹർജികളിൽ തീരുമാന മറിഞ്ഞ ശേഷം ബുധനാഴ്​ച വോ​ട്ടെടുപ്പ്​ നടത്താമെന്നാണ്​ മുഖ്യമന്ത്രി എച്ച്​ ഡി  കുമാരസ്വാമി കഴിഞ്ഞ ദിവസം സ്​പീക്കറെ അറിയിച്ചത്​​. ഈ നിർദേശത്തിൽ അതൃപ്​തി പ്രകടിപ്പിച്ച സ്​പീക്കർ, വിശ്വാസ വോ​ട്ടെടുപ്പിന്​ തീയതിയും സമയവും നിശ്ചയിച്ച്​ തിങ്കളാഴ്ച രാത്രി 12ഒാടെ സഭ പിരിഞ്ഞതായി അറിയിക്കുകയായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top