15 December Sunday
കർണാടക പ്രതിസന്ധി

വിമത എംഎൽഎമാരുടെ രാജിക്കാര്യം സ്‌പീക്കർക്ക്‌ തീരുമാനിക്കാം ; എംഎൽഎമാർ വോട്ടെടുപ്പിൽ പങ്കെടുക്കണമെന്ന്‌ നിർബന്ധിക്കാനാവില്ല : സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019

ന്യൂഡൽഹി> കർണാടകത്തിലെ വിമത എംഎൽഎമാർ നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കണമെന്ന്‌ നിർബന്ധിക്കാൻ  കഴിയില്ലെന്ന്‌ സുപ്രീംകോടതി. വിമത എംഎൽഎ മാരുടെ രാജി കാര്യത്തിൽ സ്പീക്കർ തീരുമാനം എടുക്കുന്നത് വരെ എംഎൽഎമാരെ സഭാ നടപടികളിൽ പങ്കെടുക്കാൻ നിർബന്ധിക്കാൻ കഴിയില്ല. രാജി കാര്യത്തിൽ സ്‌പീക്കർക്ക് എപ്പോൾ വേണമെങ്കിലും തീരുമാനം എടുക്കാം. തീരുമാനം എടുക്കാൻ സ്‌പീക്കറോട് ഉത്തരവിടാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യ്‌കതമാക്കി.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവർ അടങ്ങിയ ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്.കർണാടകത്തിലെ വിമത എംഎൽഎമാരുടെ രാജിയും അയോഗ്യതയുമായി ബന്ധപ്പെട്ട ഹർജികളിലാണ്‌  വിധി. കേസിലെ ഭരണഘടനാപരമായ വിഷയങ്ങൾ പിന്നീട്‌ പരിഗണിക്കും. 15 വിമത എംഎൽഎമാരുടെയും സ‌്പീക്കർ കെ ആർ രമേഷ‌്കുമാറിന്റെയും ഹർജികളാണ്‌ പരിഗണിച്ചത്‌.

വിമതർക്കെതിരെ അയോഗ്യതാ നടപടി തുടങ്ങിയ സാഹചര്യത്തിൽ, രാജിക്കത്തുകളിൽ തീരുമാനം എടുക്കാൻ സ‌്പീക്കറോട‌് ഉത്തരവിടാൻ കോടതിക്ക‌് കഴിയുമോയെന്നതിലാണ‌് ചൊവ്വാഴ‌്ച പ്രധാനമായും വാദം നടന്നത‌്. കൂറുമാറ്റനിരോധന നിയമവുമായി ബന്ധപ്പെട്ട‌് സ‌്പീക്കർമാർക്ക‌് സുപ്രീംകോടതി അധികാരം നൽകിയിട്ടുണ്ട‌്. അത‌് വിശദമായി പരിശോധിക്കേണ്ട സാഹചര്യമാണിതെന്ന‌് ചീഫ‌്ജസ‌്റ്റിസ‌് നിരീക്ഷിച്ചിരുന്നു.  എംഎൽഎമാരുടെ രാജിക്കത്തുകളിലും അവർക്ക‌് എതിരായ അയോഗ്യതാനടപടികളിലും സ‌്പീക്കർ എങ്ങനെ തീരുമാനം എടുക്കണമെന്ന‌് നിർദേശിക്കാനാകില്ല. സ‌്പീക്കറുടെ അധികാരം ചോദ്യംചെയ്യാൻ കോടതിക്ക‌് ഭരണഘടനാപരമായ അധികാരം ഇല്ലെന്നാണ‌് അദ്ദേഹത്തിന്റെ വാദം.

അതേസമയം വിമതരുടെ രാജി  ബിജെപിയിൽ ചേരാനാണെന്ന വാദം അടിസ്ഥാനരഹിതമാണെന്ന‌് എംഎൽഎമാർക്ക‌് വേണ്ടി ഹാജരായ മുകുൾ റോഹ‌്തഗി വാദിച്ചു. മുഖ്യമന്ത്രി എച്ച‌് ഡി കുമാരസ്വാമിക്ക‌് വേണ്ടി മുതിർന്ന അഭിഭാഷകൻ രാജീവ‌് ധവാനും ഹാജരായി.


പ്രധാന വാർത്തകൾ
 Top