16 September Monday

ഇളകുന്ന കസേരയിലേക്ക്‌ യെദ്യൂരപ്പ നാലാംവട്ടവും

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2019

ബംഗളൂരു> കർണാടക മുഖ്യമന്ത്രിയായി  ബി എസ‌് യെദ്യൂരപ്പ നാലാം തവണയും അധികാരമേറ്റത്‌ മതിയായ ഭൂരിപക്ഷമില്ലാതെ. ജെഡിഎസ‌്–കോൺഗ്രസ‌് സഖ്യസർക്കാരിനെ തന്ത്രപരമായ നീക്കങ്ങളിലൂടെ വീഴ്‌ത്തി അധികാരം പിടിച്ചെങ്കിലും മുഖ്യമന്ത്രിക്കസേരയിൽ ഉറച്ചിരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്കില്ല. നിലവിൽ 112 പേരുടെ ഭൂരിപക്ഷം വേണ്ടിടത്ത്‌ 105 പേരുടെ പിന്തുണ മാത്രമാണ്‌ ബിജെപിക്കുള്ളത്‌. ദിവസങ്ങൾ മാത്രം കസേരയിലിരുന്ന്‌ രാജിവച്ച പാരമ്പര്യമുള്ള യെദ്യൂരപ്പ വിശ്വാസവോട്ട്‌ തേടാനുള്ള ദിവസവും പ്രഖ്യാപിച്ചിട്ടില്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന ആനുകൂല്യത്തിലാണ്‌ സർക്കാർ രൂപീകരിക്കാൻ ഗവർണർ യെദ്യൂരപ്പയെ ക്ഷണിച്ചത്‌.

മുഖ്യമന്ത്രിയായി ഇതിനുമുമ്പ്‌ മൂന്ന്‌ തവണ ചുമതലയേറ്റിട്ടുണ്ടെങ്കിലും സ്ഥാനത്തിന്‌ അൽപ്പായുസ്സ്‌ മാത്രമായിരുന്നു. 2018ലെ തെരഞ്ഞെടുപ്പിന‌് ശേഷം വെറും 56 മണിക്കൂർ മാത്രമാണ്‌ യെദ്യൂരപ്പ മുഖ്യമന്ത്രിയായത്‌. 2018ൽ കോൺഗ്രസ‌്–-ജെഡിഎസ‌് സഖ്യത്തിന‌് 115 സീറ്റാണ‌് ലഭിച്ചത‌്. ബിജെപി 104 സീറ്റു നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയുമായി. എന്നാൽ, സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച ബിജെപിക്ക‌് ഭൂ-രി-പക്ഷം- തെളി-യി-ക്കാൻ അവസരം ലഭിച്ചെങ്കിലും മുഖ്യമന്ത്രി യെദ്യൂരപ്പ വിശ്വാസവോട്ടെടുപ്പ‌് അഭിമുഖീകരിച്ചില്ല. 2018 മെയ‌് 17ന‌് രാവിലെ സത്യപ്രതിജ്ഞ ചെയ‌്ത അദ്ദേഹം മെയ‌് 19ന‌് വൈകിട്ട‌് 4.03ന‌് രാജിവച്ചു.
2004 ഏപ്രിലിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാൽ കോൺഗ്രസ‌് ജെഡിഎസുമായി ചേർന്ന‌് സർക്കാർ രൂപീകരിച്ചു. കോൺഗ്രസിലെ എൻ ധരംസിങ‌് മുഖ്യമന്ത്രിയായി ചുമതലയേറ്റു.

രണ്ട‌് വർഷം മാത്രമാണ‌് ആ സർക്കാരിന‌് ആയുസ്സ്‌ ഉണ്ടായിരുന്നത‌്. സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ച കുമാരസ്വാമി ബിജെപിക്കൊപ്പംചേർന്ന് 2006 ഫെബ്രുവരി മൂന്നിന‌് ചുമതലയേറ്റു.

20 മാസം കഴിഞ്ഞ‌് മുഖ്യമന്ത്രിസ്ഥാനം കൈമാറാം എന്ന ധാരണയിലായിരുന്നു കുമാരസ്വാമി അധികാരത്തിലേറിയത‌്‌. 2007 നവംബർ 12ന‌ാണ്‌ യെദ്യൂരപ്പ ആദ്യമായി മുഖ്യമന്ത്രിയാകുന്നത്‌. ഭിന്നത രൂക്ഷമാകുകയും കുമാരസ്വാമി ജെഡിഎസിന്റെ പിന്തുണ പിൻവലിക്കുകയുംചെയ‌്തു. യെദ്യൂരപ്പയ്‌ക്ക‌് ഏഴാംദിവസം പടിയിറങ്ങേണ്ടിയും വന്നു2008ൽ സ്വതന്ത്രരുടെ പിന്തുണയിൽ ഭരണം തിരിച്ച‌് പിടിച്ച‌് യെദ്യൂരപ്പ മെയ‌് 30ന‌് വീണ്ടും മുഖ്യമന്ത്രിയായി.

രണ്ടാമതും മുഖ്യമന്ത്രിയായതിന‌് തൊട്ടുപിന്നാലെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ വന്നു. സഹസ്രകോടികളുടെ അനധികൃതഖനനം, ഭൂമി തട്ടിപ്പ‌് എന്നിവയായിരുന്നു പ്രധാന ആരോപണങ്ങൾ. ലോകായുക്ത‌ അന്വേഷണത്തെ തുടർന്ന‌് യെദ്യൂരപ്പയ‌്ക്കെതിരെ കേസെടുത്തു. 2011 ജൂലൈ 31ന‌് രാജിവച്ചു.
ബെല്ലാരിയിലെ റെഡ്ഡി സഹോദരന്മാരും ഉൾപ്പെട്ട 50,000 കോടി രൂപയുടെ അനധികൃത ഖനന കേസ‌് കേന്ദ്ര–-സംസ്ഥാന ഏജൻസികൾ ചേർന്ന‌് കുഴിച്ചുമൂടി. യെദ്യൂരപ്പ 2007ൽ മുഖ്യമന്ത്രിക്കസേരയിൽ എത്തിയത‌് ബെല്ലാരിപണത്തിന്റെ ശക്തിയിലാണ‌്.

ബിജെപി കേന്ദ്രനേതൃത്വത്തിന‌് 1800 കോടി കോഴ നൽകിയതിന്റെ തെളിവുകൾ പുറത്തുവന്നു. 75 കഴിഞ്ഞവരെ പദവികളിൽനിന്ന്‌ മാറ്റി നിർത്താനാണ‌് ബിജെപിയുടെ നയം. എഴുപത്താറുകാരനായ യെദ്യൂരപ്പയെ പിണക്കിയാൽ സർക്കാർ രൂപീകരണം അസാധ്യമാണെന്നത്‌ കേന്ദ്രനേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top