മംഗളൂരു
കർണാടകത്തിൽ ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള ഫെലോഷിപ് തുക മൂന്നിലൊന്നായി വെട്ടിക്കുറച്ചു. പിഎച്ച്ഡി (ഡോക്ടർ ഓഫ് ഫിലോസഫി), എംഫിൽ (മാസ്റ്റർ ഓഫ് ഫിലോസഫി) വിദ്യാർഥികൾക്ക് പ്രതിമാസം ലഭിച്ചിരുന്ന ഫെലോഷിപ് 25,000 രൂപയിൽ നിന്ന് 8,333 ആയാണ് കുറച്ചത്. മൂന്ന് വർഷത്തിനുള്ളിൽ പിഎച്ച്ഡി പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ തുക 12 ശതമാനം പലിശയോടെ തിരികെ നൽകണമെന്നും ഉത്തരവിൽ പറയുന്നു.
കോവിഡിനെ തുടർന്ന് വരുമാനം കുറഞ്ഞതാണ് തീരുമാനത്തിന് പിന്നിലെന്നാണ് ബിജെപി സർക്കാരിന്റെ വിശദീകരണം. ഭാവി അവതാളത്തിലായ വിദ്യാർഥികൾ ന്യൂനപക്ഷ ക്ഷേമമന്ത്രി ശ്രീമന്ത് പാട്ടീലിനെയും മറ്റു ബിജെപി നേതാക്കളെയും കാണാൻ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല.
സാധാരണ നാലോ അഞ്ചോ വർഷംകൊണ്ട് മാത്രമെ പിഎച്ച്ഡി പൂർത്തിയാക്കാൻ കഴിയുകയുള്ളുവെന്നാണ് വിദഗ്ധർ പറയുന്നത്. കോവിഡ് കാരണം സമയം പിന്നെയും നീണ്ടുപോകാം. സർവകലാശാലകളുടെ ഫീസ്, താമസം, ഗവേഷണ ചെലവുകൾ തുടങ്ങിയവയ്ക്കായി നിലവിലുള്ള തുക തികയാതിരിക്കെയാണ് വീണ്ടും കുറച്ചത്. ഫെലോഷിപ് നിയമപ്രകാരം മുഴുവൻ സമയ പിഎച്ച്ഡിക്ക് ചേർന്നവർക്ക് മറ്റ് ജോലികളിൽ പ്രവേശിക്കാൻ സാധിക്കില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..