ബംഗളൂരു
കർണാടകത്തിലെ സഖ്യ സർക്കാരിന്റെ ആദ്യസമ്മേളനം ചേരാൻ ദിവസങ്ങൾ ബാക്കിനിൽക്കെ, മുതിർന്ന നേതാവും മുൻമന്ത്രിയുമായ എം ബി പാട്ടീലിനെ മന്ത്രിയാക്കാത്തതിനെ തുടർന്ന് കോൺഗ്രസിലെ കലാപം രൂക്ഷമാകുന്നു. പാട്ടീലിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം എംഎൽഎമാർ വിമതനീക്കവുമായി രംഗത്തെത്തിയതോടെ കേന്ദ്രനേതൃത്വം അനുനയനീക്കം ആരംഭിച്ചു.
നഗരത്തിലെ ഹോട്ടലിൽ വിളിച്ചുചേർത്ത വിമതയോഗത്തിൽ മുൻമന്ത്രി സതീഷ് ജാർക്കിഹോളി, അജയ്സിങ് തുടങ്ങിയവരും ഏതാനും എംഎൽഎമാരും പങ്കെടുത്തു.ബി എം പാട്ടീലിനെ മന്ത്രിയാക്കാമെന്ന് നേരത്തെ ഉറപ്പുനൽകിയിരുന്നു. ഇദ്ദേഹത്തെ തഴഞ്ഞതാണ് കുഴപ്പങ്ങൾക്ക് വഴിയൊരുക്കിയത്. വിമതനീക്കം സജീവമായതോടെ ഹൈക്കമാൻഡ് ചർച്ച നടത്തി.
ഉപമുഖ്യമന്ത്രി ജി പരമേശ്വര, മന്ത്രി കൃഷ്ണ ബൈരെഗൗഡ എന്നിവർ പാട്ടീലുമായി കൂടിക്കാഴ്ച നടത്തി. രണ്ടാഴ്ച കാത്തുനിൽക്കുമെന്നും അല്ലാത്തപക്ഷം തുടർനടപടി കൈക്കൊള്ളുമെന്നും പാട്ടീൽ അറിയിച്ചതായാണ് സൂചന.