25 August Sunday

കർണാടകം: കോൺഗ്രസ‌്–ജെഡിഎസ‌് സഖ്യസർക്കാർ വ്യാഴാഴ‌്ച വിശ്വാസവോട്ട‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019


ബംഗളൂരു
കർണാടകത്തിൽ കോൺഗ്രസ‌്–-ജെഡിഎസ‌് സഖ്യസർക്കാർ വ്യാഴാഴ‌്ച വിശ്വാസവോട്ട‌് തേടും. പകൽ 11 ന‌് മുഖ്യമന്ത്രി വിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന‌് സ‌്പീക്കർ  കെ ആർ രമേഷ‌്കുമാർ നിയമസഭയിൽ പറഞ്ഞു. ചർച്ചയും അന്ന‌് നടക്കും. ഭരണസഖ്യത്തിലെ 16 എംഎൽഎമാർ രാജിവച്ചതാണ‌് സർക്കാരിനെ പ്രതിസന്ധിയിലായത‌്. 

രാജിക്കത്ത‌് സ‌്പീക്കർ സ്വീകരിക്കുന്നില്ലെ 15 എംഎൽഎമാരുടെ ഹർജിയിലും രാജിക്കത്തിൽ തീരുമാനമെടുക്കാനുള്ള ഭരണഘടനാപരമായ അവകാശം സ‌്പീക്കർക്കുള്ളതാണെന്ന ഹർജിയിലും സുപ്രീംകോടതി ചൊവ്വാഴ‌്ച വാദം കേൾക്കും. തിങ്കളാഴ‌്ച രാവിലെ കാര്യോപദേശക സമിതി ചേർന്നാണ‌്  വ്യാഴാഴ‌്ച വിശ്വാസപ്രമേയം ചർച്ചക്കെടുക്കാൻ തീരുമാനിച്ചത‌്.  തുടർന്ന‌് സഭ  ചേർന്നെങ്കിലും  ബഹളത്തെതുടർന്ന‌് പിരിഞ്ഞു.  18ന‌് വിശ്വാസപ്രമേയം പരിഗണനയ‌്ക്കെടുക്കുന്നതുവരെ സഭ നിർത്തിവച്ചതായി സ‌്പീക്കർ അറിയിച്ചു.  കോൺഗ്രസ‌്–-ബിജെപി എംഎൽഎമാരെ റിസോർട്ടുകളിലേക്ക‌് മാറ്റി.  മുതിർന്ന കോൺഗ്രസ‌് നേതാക്കൾ തങ്ങളെ കാണാൻ വരുന്നതിൽ താൽപ്പര്യമില്ലെന്ന‌് കർണാടകത്തിലെ വിമത എംഎൽഎമാർ മുംബൈ പൊലീസിന‌് കത്തുനൽകി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top