17 February Sunday
നാല് കോൺഗ്രസ് എംഎൽഎമാർ കൂടി ബിജെപിയിലേക്കെന്ന‌് സൂചന

കർണാടകം: 75 എംഎൽഎമാർ റിസോർട്ട‌് തടവിൽ, 4 കോൺ. എംഎൽഎമാർ വിട്ടുനിന്നു

സ്വന്തം ലേഖകൻUpdated: Saturday Jan 19, 2019

ന്യൂഡൽഹി > കർണാടകത്തിൽ സഖ്യസർക്കാരിന‌് വീണ്ടും ആഘാതമേൽപ്പിച്ച്  കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽനിന്ന് നാല് എംഎൽഎമാർ വിട്ടുനിന്നു. ശേഷിക്കുന്ന 75 കോൺഗ്രസ് എംഎൽഎമാരെയും സംസ്ഥാനത്തെ കോൺഗ്രസ് എംപിമാരെയും വെള്ളിയാഴ്ച രാത്രിതന്നെ ബംഗളൂരു  ഈഗിൾടൺ റിസോർട്ടിലേക്ക് മാറ്റി.
ബിജെപിയുടെ കടന്നാക്രമണത്തിൽനിന്ന് എംഎൽഎമാരെ രക്ഷിക്കാനാണ് റിസോർട്ടിലേക്ക് മാറ്റിയതെന്ന് കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യ പറഞ്ഞു.
വിമത കോൺഗ്രസ് എംഎൽഎമാർക്ക് നേതൃത്വം നൽകുന്ന രമേശ് ജാർക്കിഹോളി, ബി നാഗേന്ദ്ര, ഉമേഷ് ജാദവ്, മഹേഷ് കുംതഹള്ളി എന്നിവരാണ് നിയമസഭാകക്ഷിയോഗം ബഹിഷ്കരിച്ചത്.
ഇതോടെ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെഡിഎസ് കോൺഗ്രസ് സഖ്യസർക്കാർ നൂൽപ്പാലത്തിലായി.
നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ കൂറുമാറ്റമായി കണക്കാക്കുമെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് എംഎൽഎമാർ വിട്ടുനിന്നത്. രണ്ട് സ്വതന്ത്ര എംഎൽഎമാർ മൂന്ന് ദിവസം മുമ്പ് ബിജെപി പക്ഷത്തേക്ക‌് മാറിയതോടെ 224 അംഗ നിയമസഭയിൽ സർക്കാരിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 118 ആയി. നാല് കോൺഗ്രസ് എം
എൽഎമാർ കൂടി ബിജെപിയുടെ ചാക്കിലായെന്ന് വ്യക്തമായതോടെ കേവലഭൂരിപക്ഷത്തിനുവേണ്ടതിനേക്കാൾ ഒന്നുകൂടി മാത്രമാണ്  കൂടുതലുള്ളത്. ബിജെപിക്ക് ഇപ്പോൾ 106 പേരുടെ പിന്തുണയുണ്ട്. കൂറുമാറിയവർ അയോഗ്യരായാലും അവർക്ക് രാഷ്ട്രീയസംരക്ഷണവും 50 കോടി രൂപയും ബിജെപി വാഗ്ദാനം ചെയ്തിരുന്നു. രമേശ് ജാർക്കിഹോളിയും കൂട്ടരും നയിക്കുന്ന പഞ്ചസാരലോബിയുടെ താൽപ്പര്യങ്ങളും രാഷ്ട്രീയക്കളിയിൽ പ്രതിഫലിക്കുന്നു.
സർക്കാരിനെ അട്ടിമറിക്കാൻ ആവശ്യമായ എണ്ണം കോൺഗ്രസ് എംഎൽഎമാരെ വിലയ്ക്കുവാങ്ങാനാണ് ബിജെപി ‘ഓപ്പറേഷൻ കമല’യിൽ പദ്ധതിയിട്ടത്. ബിജെപി മുംബൈയിലേക്ക് കടത്തിയവരിൽ മൂന്നുപേരെ തൽക്കാലത്തേക്ക‌് കോൺഗ്രസ് തിരിച്ചുപിടിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ ബി എസ് യെദ്യൂരപ്പയും എത്രയുംവേഗം അട്ടിമറി നടത്തണമെന്ന വാശിയിലാണ്.
മുഖ്യമന്ത്രിയാകാൻ എംപി സ്ഥാനം രാജിവച്ചെത്തിയ യെദ്യൂരപ്പ കടുത്ത നിരാശയിലായിരുന്നു. എന്നാൽ, ലോക‌്സഭാതെരഞ്ഞെടുപ്പ് വരെ അട്ടിമറി വേണ്ടെന്ന നിലപാടിലായിരുന്നു കേന്ദ്രനേതൃത്വം. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ തോറ്റതോടെ ഭരണം പിടിക്കാൻ വെമ്പലായി. രമേശ് ജാർക്കിഹോളിയെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയതും കോൺഗ്രസിലെ വിമതകലാപവും ബിജെപിക്ക‌് ഗുണമായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top