21 February Thursday

റിസോര്‍ട്ടില്‍ താമസിപ്പിച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍തല്ലി; മദ്യക്കുപ്പികൊണ്ട് തലയ്‌ക്കടിച്ചു, ഒരാള്‍ ആശുപത്രിയില്‍

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019

ബംഗളൂരു > കര്‍ണാടകയില്‍ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍തല്ലിയതായി റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ വിജയനഗര എംഎല്‍എ അനന്ത് സിംഗിന് പരിക്കേറ്റതായും ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍വെച്ച് കാംപി എംഎല്‍എ ജെ എന്‍ ഗണേശുമായാണ് സംഘര്‍ഷത്തിലേര്‍പ്പെട്ടത്.

അനന്ത് സിംഗിനെ ഗണേശ് മദ്യക്കുപ്പികൊണ്ട് തലയ്‌‌ക്കടിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവം കോണ്‍ഗ്രസ് നിഷേധിച്ചുവെങ്കിലും നിരവധി നേതാക്കള്‍ ആശുപത്രിയിലെത്തി അനന്ത് സിംഗിനെ സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ സഹോദരനും എംഎല്‍എയുമായ ഡി കെ സുരേഷ് ആശുപത്രിയിലുണ്ട്.

പണമൊഴുക്കി ബിജെപി തങ്ങളുടെ എംഎല്‍എമാരെ റാഞ്ചാതിരിക്കാനാണ് കോണ്‍ഗ്രസിന്റെ 80 എംഎല്‍എമാരില്‍ 76 പേരെയും ഈഗിള്‍ടണ്‍ റിസോര്‍ട്ടിലേക്ക് മാറ്റിയത്. പാര്‍ടിയുമായി അകന്നുകില്‍ക്കുന്ന നാല് എംഎല്‍എമാരില്‍ രണ്ടുപേര്‍ രാജിവെച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. കര്‍ണാടകത്തില്‍ ബിജെപി ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി എസ് യദ്യൂരപ്പ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top