25 June Tuesday

കെ സി വേണുഗോപാൽ കോമാളിയെന്ന‌് കർണാടക കോൺഗ്രസ‌് എംഎൽഎ റോഷൻ ബെയ‌്ഗ‌്; ബിജെപിക്ക‌് മുന്നേറ്റം ഉണ്ടാകുമെന്ന എക‌്സിറ്റ‌് പോൾ ശരിയായാൽ അത്ഭുതമില്ല

വെബ് ഡെസ്‌ക്‌Updated: Tuesday May 21, 2019

ന്യൂഡൽഹി> എഐസിസി ജനറൽ സെക്രട്ടറി  കെ സി വേണുഗോപാൽ കോമാളിയാണെന്ന‌് കർണാടകത്തിലെ മുതിർന്ന കോൺഗ്രസ‌് എംഎൽഎ റോഷൻ ബെയ‌്ഗ‌്. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കർണാടകത്തിൽ ബിജെപിക്ക‌് മുന്നേറ്റം ഉണ്ടാകുമെന്ന എക‌്സിറ്റ‌് പോൾ ശരിയായാൽ അത്ഭുതമില്ലെന്നും ബെയ‌്ഗ‌് പറഞ്ഞു. കോൺഗ്രസ‌് വിടുമോ എന്ന ചോദ്യത്തോട‌്  23ന‌് എന്തുണ്ടാകുമെന്ന‌് നോക്കട്ടേയെന്നായിരുന്നു പ്രതികരണം.

കര്‍ണാടകത്തില്‍ ജെഡിഎസുമായി സഖ്യത്തിൽ എത്തിയിട്ടും കോൺഗ്രസിന‌് സീറ്റ‌് കുറയുകയാണെങ്കിൽ അത‌് പാർടിയുടെ മുഖത്ത‌് കിട്ടുന്ന പ്രഹരമാണ‌്. കോൺഗ്രസിന്റെ ദുരവസ്ഥയ‌്ക്ക‌് പിസിസി പ്രസിഡന്റ‌് ദിനേഷ‌് ഗുണ്ടുറാവു, നിയമസഭ കക്ഷി ഉപനേതാവ‌് സിദ്ധരാമയ്യ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവർ തുല്യ ഉത്തരവാദികളാണ‌്. വേണുഗോപാൽ ഒരു കോമാളിയാണ‌്–-ഏഴാം തവണയും എംഎൽഎയായ ബെയ‌്ഗ‌് പറഞ്ഞു. വേണുഗോപാൽ ബംഗളൂരു സന്ദർശനം നടത്തവെയാണ‌് ബെയ‌്ഗ‌ിന്റെ പ്രതികരണം. കർണാടകത്തിൽ 21 സീറ്റിൽ ഒരിടത്തുമാത്രം മുസ്ലിം സ്ഥാനാർഥിയെ നിർത്തിയതിനെയും ബെയ‌്ഗ‌്  വിമർശിച്ചു. മുസ്ലിംസമുദായത്തെ വോട്ട‌് ബാങ്ക‌് മാത്രമായി കാണുന്ന കോൺഗ്രസിന്റെ സമീപനത്തിന‌് ചുട്ട മറുപടി നൽകാന്‍ സമുദായനേതാക്കൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top