21 September Saturday

സിഐടിയു കർണാടക മുൻ സംസ്ഥാന പ്രസിഡന്റ് ബി മാധവ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

കർണാടക> കർണാടക സിഐടിയു മുൻ സംസ്ഥാന പ്രസിഡന്റ് ബി മാധവ അന്തരിച്ചു. പാർടി മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ ബി മാധവ മംഗലാപുരത്തെ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. കര്‍ണാടകത്തിലെ ക്ഷേത്രങ്ങളില്‍ ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച ഇലയില്‍ കീഴ്ജാതിക്കാരെ ഉരുട്ടുന്ന "മടേ സ്നാ" എന്ന അനാചാരം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരങ്ങളിലടക്കം മുന്നിൽ നിന്ന് നയിച്ച ആളായിരുന്നു മാധവ.

ദക്ഷിണ കന്നഡയിൽ സംഘപരിവാറിന്റെ വർഗീയ പ്രചരണങ്ങൾക്കെതിരെ ശക്തമായ പോരാട്ടങ്ങൾ സംഘടിപ്പിക്കുകയും വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി മതന്യൂനപക്ഷങ്ങളെ തീവ്രവാദക്കേസുകളിൽ കുരുക്കുന്നതിനെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top