20 February Wednesday

ഭോപാൽ: കോൺഗ്രസിന്റെ കണ്ണ‌് കരീനയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 23, 2019

ഭോപാൽ
ബോളിവുഡ‌് താരസുന്ദരിയും പട്ടോഡി കുടുംബത്തിലെ മരുമകളുമായ കരീന കപൂറിനെ  ഭോപ്പാൽ ലോക‌്സഭ മണ്ഡലത്തിൽ മത്സരിപ്പിക്കാൻ കോൺഗ്രസ‌് നീക്കം. ഇതിനായി പാർടി നേതാവും  ഭോപ്പാൽ മുനിസിപ്പൽ കൗൺസിലറുമായ യോഗേന്ദ്ര സിങ‌് ചൗഹാൻ മധ്യപ്രദേശിന്റെ ചുമതലയുള്ള രാമേശ്വർ നിഖ്രയെ കണ്ടു.

കരീനയുടെ ഭർത്താവ‌് സെയ‌്ഫ‌് അലിഖാന്റെ പിതാവ‌് മുൻ ഇന്ത്യൻ ക്രിക്കറ്റ‌് ടീം ക്യാപ്ടനായിരുന്ന മൻസൂർ അലിഖാൻ പട്ടോഡിയെ 1991 ൽ കോൺഗ്രസ‌് ഭോപ്പാലിൽ മൽസരിപ്പിച്ചിരുന്നു. ഒരു ലക്ഷത്തിൽപരം വോട്ടുകൾക്ക‌് പട്ടോഡി അന്ന‌് ബിജെപിയുടെ  സുശീൽ ചന്ദ്ര വർമ്മയോട‌് പരാജയപ്പെട്ടു.30 വർഷമായി ബിജെപിയാണ‌് ഭോപ്പാലിൽ തുടർച്ചയായി വിജയിക്കുന്നത‌്. എന്നാൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ‌് കരീന.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top