26 February Wednesday

കണ്ണന്‍ ഗോപിനാഥിനെ വീണ്ടും യുപി പൊലീസ് കസ്റ്റഡിയിലെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday Jan 18, 2020

അലഹബാദ് > മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥിനെ ഉത്തര്‍പ്രദേശ് പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട  പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയ അദ്ദേഹത്തെ അലഹാബാദ് വിമാനത്താവളത്തില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിലെടുത്തതായുള്ള വിവരം കണ്ണന്‍ ഗോപിനാഥന്‍ അദ്ദേഹത്തിന്റെ ട്വിറ്റര്‍  അക്കൗണ്ട് വഴി പുറത്തുവിടുകയായിരുന്നു.

രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് കണ്ണന്‍ ഗോപിനാഥനെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പൗരത്വ നിയമത്തിനെതിരായ വിവിധ പ്രതിഷേധ പരിപാടികളില്‍ കണ്ണന്‍ ഗോപിനാഥ് പങ്കെടുക്കുന്നുണ്ട്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top