കന്നഡ സംവിധായകൻ ഗുരുപ്രസാദ് മരിച്ച നിലയിൽ

ബംഗളൂരു > കന്നഡ സിനിമ സംവിധായകൻ ഗുരുപ്രസാദി (52) നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മദനായകനഹള്ളിയിലെ അപ്പാർട്മെന്റിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടത്.
അപ്പാർട്മെന്റിൽനിന്ന് ദുർഗന്ധം വരുന്നുവെന്ന അയൽക്കാരുടെ പരാതിയിലാണ് പൊലീസ് സ്ഥലത്തെത്തുന്നത്. പരിശോധനയിലാണ് മുറിയിൽ സീലിങ് ഫാനിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. മാതാ, എദ്ദലു മഞ്ജുനാഥ, ഡയറക്ടേഴ്സ് സ്പെഷ്യൽ തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.
0 comments