13 August Saturday

കാളി പോസ്‌റ്റർ നീക്കി ട്വിറ്റർ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

ന്യൂഡൽഹി > സംവിധായിക ലീന മണിമേഖലയുടെ കാളി പോസ്‌റ്റർ ട്വീറ്റ്‌ നീക്കം ചെയ്‌ത്‌ സമൂഹ മാധ്യമായ മാധ്യമായ ട്വിറ്റർ. പരാതികൾ ഉയർന്നതോടെ നീക്കം ചെയ്യുന്നുവെന്നാണ്‌ വിശദീകരണം. ജൂലൈ രണ്ടിനാണ്‌ പോസ്‌റ്റർ ട്വീറ്റ്‌ ചെയ്‌തത്‌.

കഴിഞ്ഞ ദിവസങ്ങളിൽ സംഘപരിവാർ പ്രൊഫൈലുകൾ കടുത്ത സൈബർ ആക്രമണമാണ്‌ ലീനയ്‌ക്ക്‌ നേരെ നടത്തിയത്‌.   പുതിയ ഡോക്യുമെന്റിയായ കാളിയുടെ പോസ്‌റ്റിൽ കാളി പുകവലിക്കുന്നതും പിന്നിൽ ലൈംഗീക ന്യൂനപക്ഷങ്ങളുടെ പതാകയുള്ളതുമാണ്‌ അവരെ ചൊടിപ്പിച്ചത്‌. ലീനയ്ക്കെതിരെ യുപി, ഡൽഹി പൊലീസുകൾ മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച്‌  കേസുമെടുത്തിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top