12 August Friday

അഗ്നിവീറുകളെ ബിജെപി ഓഫീസ്‌ കാവൽക്കാരാക്കാമെന്ന്‌ ; വിവാദ പരാമർശങ്ങളുമായി ബിജെപി നേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022


ന്യൂഡൽഹി
അഗ്നിവീർ പദ്ധതിയിൽ വിവാദ പരാമർശങ്ങളുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയയും  കേന്ദ്ര ടൂറിസം മന്ത്രി കിഷൻ റെഡ്ഡിയും.

അഗ്നിവീറുകളെ ബിജെപി ഓഫീസിന്റെ സെക്യൂരിറ്റിയായി നിയമിക്കാമെന്ന്‌ വർഗിയ പറഞ്ഞപ്പോൾ അഗ്നിവീറുകൾക്ക്‌ ഡ്രൈവർ, ഇലക്ട്രീഷ്യൻ, വാഷർ തുടങ്ങിയ ജോലികളിൽ പരിശീലനം നൽകാമെന്നാണ്‌ കിഷൻ റെഡ്ഡിയുടെ പ്രഖ്യാപനം.  ഇരുവരുടെയും പ്രസ്‌താവനയ്‌ക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധമുയർന്നു. അഗ്നിപഥിനെപ്പറ്റി വിശദീകരിക്കാൻ ഇൻഡോറിൽ വിളിച്ച വാർത്താസമ്മേളനത്തിലാണ്‌ വർഗിയയുടെ  പ്രസ്‌താവന. ബിജെപി  ഓഫീസിൽ സുരക്ഷയൊരുക്കുന്നവർക്ക്‌  അഗ്നിശമന സേനയിൽ മുൻഗണന ലഭിക്കുമെന്നും വർഗിയ പറഞ്ഞു. പ്രതിപക്ഷ പാർടികൾ ശക്തമായി വിമർശിച്ചതോടെ പരാമർശം വളച്ചൊടിച്ചതാണെന്ന്‌ വിശദീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top