28 January Saturday

ഡൽഹി മദ്യനയ കേസിൽ കെസിആറിന്റെ മകൾക്ക് നോട്ടീസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

ഹെെദരാബാദ്
ഡൽഹി മദ്യനയ കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിതയ്‌ക്ക്‌ സിബിഐ നോട്ടീസ്‌. കേസിൽ സാക്ഷിമൊഴി നൽകാൻ ചൊവ്വാഴ്‌ച ഹാജരാകണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ നോട്ടീസ്‌. മുൻ എംപിയും നിലവിൽ തെലങ്കാന എംഎൽഎയുമാണ്‌ കവിത. ഡൽഹിയിലെ സിബിഐ ആസ്ഥാനത്തോ ഹൈദരാബാദിലെ ഓഫീസിലോ ഹാജരാകാനാണ്‌ നിർദേശം.

അതേസമയം, കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥരുമായി സംസാരിച്ചെന്നും തന്റെ വസതിയില്‍വച്ച് കാണാൻ തയ്യാറാണെന്ന് അറിയിച്ചെന്നും കവിത പറഞ്ഞു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയ ഉൾപ്പെടെ പ്രതിയായ കേസിൽ ലഫ്‌റ്റനന്റ്‌ ഗവർണറാണ്‌ സിബിഐ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top