30 November Monday

ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നു; വിമത എംഎല്‍എമാരും ചേര്‍ന്നേക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Mar 11, 2020

ന്യൂഡല്‍ഹി > കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ജ്യോതിരാദിത്യസിന്ധ്യ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്ന് പാര്‍ടി അംഗത്വം സിന്ധ്യ സ്വീകരിച്ചു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് പാലിക്കാനിയില്ലെന്ന് സിന്ധ്യ പറഞ്ഞു. രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയില്‍ ചേരുമെന്നാണ് സൂചന.

കൂടുതല്‍ എംഎല്‍എമാര്‍ കൂറുമാറുമെന്ന് ഭയന്ന് എല്ലാവരെയും റിസോര്‍ട്ടിലാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരെയും മാറ്റും. നിലവില്‍ 88 എംഎല്‍എമാര്‍ മാത്രമാണ് കോണ്‍ഗ്രസിലുള്ളത്. എന്നാല്‍ 95 പേരുടെ പിന്തുണയുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. അതേസമയം, ബിജെപിയുടെ 107 എഎല്‍എമാരെ ചൊവ്വാഴ്ച രാത്രിയില്‍ ഗുരുഗ്രാമിലേക്ക് മാറ്റി. അവിടെ ശിവരാജ് സിങ്ങ് ചൗഹാന്‍, കൈലാഷ് അടക്കമുള്ള നേതാക്കള്‍ എംഎല്‍എമാര്‍ക്കൊപ്പമുണ്ട്. കമല്‍നാഥ് സര്‍ക്കാറിന് ഭൂരിപക്ഷമില്ലെന്ന കാണിച്ച് ഗവര്‍ണര്‍ക്ക് കത്ത് കൈമാറാനിരിക്കുകയാണ് ബിജെപി.

അച്ഛന്‍ മാധവറാവു സിന്ധ്യ വിമാനപകടത്തില്‍ മരിച്ചതാണ് ജ്യോതിരാദിത്യസിന്ധ്യയുടെ രാഷ്ട്രീയപ്രവേശത്തിനു വഴിതുറന്നത്. രാഹുല്‍ഗാന്ധിയുടെ ഉറ്റതോഴനായിരുന്ന സിന്ധ്യ എഐസിസി അധ്യക്ഷസ്ഥാനത്തേക്കുപോലും പരിഗണിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ലോക്സഭയില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി ഉപനേതാവിന്റെ സ്ഥാനം ജ്യോതിരാദിത്യക്ക് നല്‍കാന്‍ സോണിയ തയ്യാറായില്ല. പിസിസി അധ്യക്ഷപദവിയും ജ്യോതിരാദിത്യക്ക് നിഷേധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top