07 June Sunday

‘നേരിടുന്നത്‌ വലിയ ഭീഷണി’ : ജസ്റ്റിസ് കുര്യന്‍ ജോസഫ്

വെബ് ഡെസ്‌ക്‌Updated: Wednesday Mar 18, 2020

ന്യൂഡൽഹി
ഞങ്ങൾ രാജ്യത്തോടുള്ള ബാധ്യത നിറവേറ്റി’’–-ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ക്കൊപ്പം ഞങ്ങൾ മൂന്നുപേർ 2018 ജനുവരി 12ന്‌ നടത്തിയ പ്രസ്‌താവന ഇതായിരുന്നു. നീതിന്യായസംവിധാനത്തിന്റെ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാൻ ഒരിക്കൽ ഇത്രത്തോളം ധൈര്യം കാട്ടിയ ജസ്‌റ്റിസ്‌ ഗൊഗോയ്‌ ഈ വ്യവസ്ഥയുടെ  സ്വാതന്ത്ര്യവും നിഷ്‌പക്ഷതയും അടിയറവച്ചത്‌ എന്നെ ആശ്‌ചര്യപ്പെടുത്തുന്നു. നമ്മുടെ മഹത്തായ രാജ്യം ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളിൽ ഉറച്ചുനിൽക്കുന്നു; ഇതിന്‌ പ്രധാനമായും നന്ദി പറയേണ്ടത്‌ സ്വതന്ത്ര നീതിന്യായസംവിധാനത്തോടാണ്‌.

ജനങ്ങളുടെ ഈ വിശ്വാസം ഉലയുന്ന നിമിഷത്തിൽ, ന്യായാധിപന്മാരിൽ ഒരുവിഭാഗം പക്ഷപാതം കാട്ടുന്നവരോ സ്വാർഥരോ ആണെന്ന ധാരണ പടരുന്ന നിമിഷത്തിൽ, രാജ്യം കെട്ടി ഉയർത്തിയിരിക്കുന്ന അടിസ്ഥാനശിലകൾക്ക്‌ ഇളക്കംതട്ടും. നീതിന്യായസംവിധാനത്തിന്‌  പൂർണസ്വാതന്ത്ര്യം നൽകാനും പരസ്‌പര ആശ്രിതത്വം ഒഴിവാക്കാനുമാണ്‌ ‌ 1993ൽ സുപ്രീംകോടതി കോളീജിയം സംവിധാനം ആവിഷ്‌കരിച്ചത്‌. ഈ അടിത്തറയ്‌ക്ക്‌ ഭീഷണിയുണ്ടെന്ന്‌ ജനങ്ങളോട്‌ പറയാനാണ്‌ ജസ്‌റ്റിസുമാരായ ചലമേശ്വർ, രഞ്‌ജൻ ഗൊഗോയ്‌, മദൻ ബി ലോക്കൂർ എന്നിവർക്കൊപ്പം ഞാൻ മുന്നോട്ടുവന്നത്‌. ഭീഷണി വലുതാണെന്ന്‌ ഇപ്പോൾ കരുതുന്നു.

വിരമിച്ചശേഷം പദവികൾ സ്വീകരിക്കേണ്ടതില്ലെന്ന്‌ ഞാൻ തീരുമാനിച്ചതിനുകാരണം ഇതാണ്‌. മുൻ ചീഫ്‌ ‌ ജസ്‌റ്റിസ്‌  രാജ്യസഭയിലേക്കുള്ള ‌ നാമനിർദേശം സ്വീകരിച്ചതോടെ  സാധാരണക്കാർക്ക്‌ സ്വതന്ത്ര നീതിന്യായവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ഭരണഘടനയുടെ അടിസ്ഥാനശിലയാണ്‌ സ്വതന്ത്ര നീതിന്യായവ്യവസ്ഥ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top