13 December Friday

ജസ്‌റ്റിസ്‌ ഭാനുമതി കൊളീജിയം അംഗം

സ്വന്തം ലേഖകൻUpdated: Monday Nov 18, 2019

ന്യൂഡൽഹി
പതിമൂന്ന് വ‌ർഷത്തിനുശേഷം വനിതാ ജഡ്‌ജി സുപ്രീംകോടതി കൊളീജിയം അംഗമായി. ചീഫ്ജസ്റ്റിസ്‌ രഞ്‌ജൻ ഗൊഗോയ് വിരമിച്ചതോടെ സുപ്രീംകോടതിയിലെ അഞ്ചാമത്തെ മുതിർന്ന ജഡ്‌ജിയായ ജസ്‌റ്റിസ്‌ ആർ ഭാനുമതിയാണ് കൊളീജിയത്തിലെ പുതിയ അംഗം. ഹൈക്കോടതി, സുപ്രീംകോടതി ജഡ്ജിമാരെ നിയമിക്കാനും സ്ഥലംമാറ്റാനും ശുപാർശ നൽകുന്നത് കൊളീജിയമാണ്. 2006ൽ വിരമിച്ച ജസ്റ്റിസ് റുമ പാൽ ആണ് അവസാനമായി കൊളീജിയത്തിൽ എത്തിയ വനിതാ ജഡ്‌ജി.

തിങ്കളാഴ്‌ച ചീഫ്ജസ്റ്റിസായി ചുമതലയേൽക്കുന്ന ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ എൻ വി രമണ, അരുൺ മിശ്ര, ആർ എഫ്‌ നരിമാൻ എന്നിവരാണ് കൊളീജിയത്തിലുള്ള മറ്റ​ഗംങ്ങള്‍. 2020 ജൂലൈ 19ന് വിരമിക്കുന്ന ഭാനുമതി ഒമ്പത് മാസം കൊളീജിയത്തിലുണ്ടാകും. തമിഴ്‌നാട്‌ സ്വദേശിനിയായ ജസ്റ്റിസ് ഭാനുമതി ജാർഖണ്ഡ് ഹൈക്കോടതി ചീഫ്‌ജസ്‌റ്റിസായിരുന്നു. 2014 സെപ്തംബറിൽ സുപ്രീംകോടതി ജഡ്ജിയായി. സുപ്രീംകോടതിയിലെ 34 ജഡ്ജിമാരിൽ  മൂന്ന് വനിതകളുണ്ട്.


പ്രധാന വാർത്തകൾ
 Top