19 September Thursday

രാഷ്ട്രത്തിന് ഒരു മതത്തോടുമാത്രം കൂറ് പാടില്ല : ജസ്റ്റിസ് ബി വി നാഗരത്ന

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023


ബം​ഗളൂരു
രാഷ്ട്രത്തിന് ഏതെങ്കിലുമൊരു മതത്തോട് കൂറ് പാടില്ലെന്നും  ഭൂരിപക്ഷ മതത്തിന് പ്രത്യേകമായ മുൻഗണന നല്‍കരുതെന്ന്‌ ഭരണഘടന അനുശാസിക്കുന്നുണ്ടെന്നും സുപ്രീംകോടതി ജഡ്ജി ബി വി നാഗരത്ന. 

മതനിരപേഷതയെന്നതുകൊണ്ട് ഇന്ത്യൻ ഭരണഘടന അര്‍ഥമാക്കുന്നത് രാഷ്ട്രത്തിന് ഒരു മതത്തോടും പ്രത്യേക  പ്രതിപത്തിയില്ല എന്നാണ്. രാഷ്ട്രം എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്നു.  ഈ രാജ്യം സ്ഥാപിച്ചവരുടെ കാഴ്ചപ്പാടില്‍ മതത്തിനും ജാതിക്കുമതീതമായ രാജ്യമാണ് ഉണ്ടായിരുന്നത്.  ന്യൂനപക്ഷങ്ങളുടെ മതപരമായ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന  മതേതരക്രമമാണ് ഭരണഘടന മുന്നോട്ടുവയ്ക്കുന്നത്-–- ബം​ഗളൂരുവില്‍ പുസ്തകത്തിന്റെ പ്രകാശനത്തിൽ ജസ്റ്റിസ് നാഗരത്ന പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top