15 October Tuesday

കശ്‌മീർ : മാധ്യമപ്രവർത്തകനെ വിമാനത്താവളത്തിൽ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019

ന്യൂഡൽഹി
കശ്‌മീർ സ്വദേശിയും മാധ്യമപ്രവർത്തകനുമായ ഗോഹർ ഗീലാനിയെ ന്യൂഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ തടഞ്ഞു. ജർമൻ വാർത്താ ഏജൻസിയായ ഡോയിഷ്‌ വെല്ലെയിലെ എഡിറ്ററായ ഗീലാനിയെ ജർമൻ നഗരമായ ബോണിലേക്കുപോകാനെത്തിയപ്പോഴാണ്‌ തടഞ്ഞത്‌. തന്നെ തടഞ്ഞതിന്‌ ഉദ്യോഗസ്ഥർ കൃത്യമായ കാരണം വ്യക്തമാക്കിയില്ലെന്നും  കശ്‌മീർ കാരണം ഇപ്പോൾ ഒരുപാട്‌ പ്രശ്നങ്ങളാണ്‌ അഭിമുഖീകരിക്കുന്നതെന്ന്‌ മാത്രമാണ്‌ അവർ പറഞ്ഞതെന്നും ഗീലാനി പറഞ്ഞു.

|തടഞ്ഞുവച്ചത്‌ ചോദ്യംചെയ്ത ഗീലാനിയോട്‌ “താങ്കൾക്ക്‌ വിദേശത്തേക്ക്‌ പോകാൻ കഴിയില്ല’ എന്ന്‌ മാത്രമാണ്‌ അധികൃതർ പറഞ്ഞത്‌. മുകളിൽനിന്നുള്ള നിർദേശങ്ങൾ പാലിക്കുകമാത്രമാണ്‌ തങ്ങൾ ചെയ്യുന്നതെന്ന്‌ ഉദ്യോഗസ്ഥർ പറഞ്ഞതായും ഗീലാനി വ്യക്തമാക്കി. ജോലി, യാത്ര തുടങ്ങിയ പൗരാവകാശങ്ങൾ തനിക്ക്‌ എങ്ങനെ നിഷേധിക്കപ്പെട്ടുവെന്ന്‌ അറിയില്ല. എന്ത്‌ കുറ്റമാണ്‌ ചെയ്തതെന്നും അറി-യില്ല–- ഗീലാനി പറഞ്ഞു.

ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കിയതോടെ കശ്‌മീരികളുടെ യാത്രാസ്വാതന്ത്ര്യത്തിന്‌ വിലക്കുണ്ട്‌. “കശ്‌മീർ–-രോഷവും കാരണവും’ എന്ന ഗീലാനിയുടെ പുസ്തകം ആഗസ്തിൽ പ്രസിദ്ധീകരിച്ചിരുന്നു. രാഷ്‌ട്രീയ പ്രവേശനത്തിനായി സർവീസിൽനിന്ന്‌ രാജി വച്ച ഐഎഎസ്‌ ഉദ്യോഗസ്ഥൻ ഷാ ഫൈസലിനെയും ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞിരുന്നു. ഏകദേശം അഞ്ച്‌ മണിക്കൂറോളം നീണ്ട കാത്തിരിപ്പിന്‌ ശേഷമാണ്‌ ഗീലാനിക്ക്‌ പാസ്‌പോർട്ടും ബാഗുകളും മറ്റും തിരിച്ചുകിട്ടിയത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top