25 March Saturday

ഭൂമി ഇടിഞ്ഞുതാഴലിന് ഉത്തരവാദി സർക്കാരെന്ന് സമരസമിതി

സ്വന്തം ലേഖകൻUpdated: Monday Jan 16, 2023


ന്യൂഡൽഹി  
ഭൂമി ഇടിഞ്ഞുതാഴലിന് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്നാരോപിച്ച്‌ ജോഷിമഠ്‌ സംരക്ഷണ സമരസമിതി രംഗത്ത്‌. ഇവിടെ മണ്ണ്‌ ദുർബലമാകുന്നെന്ന്‌ 14 മാസം മുമ്പുമുതൽ പലതവണ സർക്കാരിന്‌ മുന്നറിയിപ്പ്‌ നൽകിയിരുന്നു. സർക്കാരിന്റെ മെല്ലെപ്പോക്കാണ്‌ സ്ഥിതിഗതി ഗുരുതരമാക്കിയത്‌–- സമരസമിതി ആരോപിച്ചു.

ജോഷിമഠിലെ രക്ഷാ–- ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്വം കേന്ദ്രസർക്കാർ ഏറ്റെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ സമര സമിതി കത്തയച്ചു. രക്ഷാ–- ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലല്ലെന്നും എൻടിപിസി തപോവൻ–- വിഷ്‌ണുഗഢ്‌ ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കണമെന്നും സമരസമിതി കൺവീനർ അതുൽ സതി കത്തിൽ ചൂണ്ടിക്കാട്ടി.

ജോഷിമഠിൽ സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പുഷ്‌കർ സിങ്‌ ധാമി പറഞ്ഞു. മാറ്റിപ്പാർപ്പിച്ച 750–-800 കുടുംബത്തെ പുനരധിവസിപ്പിക്കാൻ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top