19 January Sunday

പരീക്ഷ ബഹിഷ്‌കരിച്ച് ജെഎൻയു വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2019

ന്യൂഡൽഹി>  ഹോസ്റ്റൽ ഫീസ്‌ വർധനയടക്കമുള്ള ഏകപക്ഷീയ പരിഷ്‌കാരങ്ങൾക്കെതിരെ സമരം തുടരുന്ന ജെഎൻയു വിദ്യാർഥികൾ പരീക്ഷ ബഹിഷ്‌കരിച്ചു. വ്യാഴാഴ്‌ച തുടങ്ങിയ സെമസ്റ്റർ പരീക്ഷയാണ് ബഹിഷ്‌കരിച്ചത്‌. തുടർന്നുള്ള പരീക്ഷകളും ബഹിഷ്‌കരിക്കാനും സർവകലാശാലാ അധികൃതരുമായി പൂർണ നിസ്സഹരണം തുടരാനുമാണ്‌ വിദ്യാർഥികളുടെ തീരുമാനം. ആവശ്യങ്ങൾ അംഗീകരിക്കാതെ ഒരുമാസത്തിൽ ഏറെയായി തുടരുന്ന പഠിപ്പ്‌ മുടക്കിയുള്ള സമരം  അവസാനിപ്പിക്കില്ലെന്ന്‌ വിദ്യാർഥി യൂണിയൻ നേതാക്കൾ പറഞ്ഞു.

ഇതിനിടെ, താൻ വീണ്ടും ഓഫീസിൽ എത്തുമെന്ന്‌ വൈസ്‌ ചാൻസലർ എം ജഗദീഷ്‌ കുമാർ ട്വീറ്റ്‌ ചെയ്‌തു. അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്കിൽ പ്രതിഷേധിച്ച വിദ്യാർഥികൾ പുറത്തുപോയെന്നും ജഗദീഷ്‌ കുമാർ പറഞ്ഞു. എന്നാല്‍, ആവശ്യങ്ങൾ അംഗീകരിക്കുംവരെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്കിൽനിന്ന്‌ പുറത്തുപോകില്ലെന്ന്‌ വിദ്യാർഥികൾ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top