29 February Saturday

ജെഎന്‍യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 28, 2020

ന്യൂഡല്‍ഹി>  ജെഎന്‍യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാറില്‍ നിന്നാണ് ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതിക്കെതിരെ  ഡല്‍ഹിയിലെ ഷഹീന്‍ ബാഗിൽ നടന്ന പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതില്‍ ഷര്‍ജീല്‍ മുഖ്യ പങ്ക് വഹിച്ചിരുന്നു.

 രാജ്യദ്രോഹകുറ്റത്തിനാണ് ഷര്‍ജീല്‍ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന്‌ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. ഷര്‍ജീല്‍ നടത്തിയ പ്രസ്താവനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി നിരവധി സംസ്ഥാനങ്ങളില്‍ കേസെടുത്തിരുന്നു. പ്രക്ഷോഭങ്ങള്‍ക്കിടെ ഷര്‍ജീല്‍ ദേശവിരുദ്ധ പ്രസംഗം നടത്തിയെന്നാണ്‌ ഡല്‍ഹി പൊലീസ് പറയുന്നത്.

  ജനുവരി 16 ന് അലിഗണ്ഡ് മുസ്ലിം സർവകലാശാലയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രസംഗം നടത്തിയതിനാണ് അസമിലും യുപിയിലും ഷര്‍ജില്‍ ഇമാമിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തത്. തൊട്ടുപിന്നാലെയാണ് അരുണാചല്‍പ്രദേശിലും മണിപ്പൂരിലും ഡല്‍ഹിയിലും ഷര്‍ജില്‍ ഇമാമിനെതിരെ രാജ്യദ്രോഹം ചുമത്തി കേസെടുത്തത്.
 


പ്രധാന വാർത്തകൾ
 Top