22 February Saturday

ജെഎൻയു വിദ്യാർഥികൾക്ക്‌ ഐക്യദാർഢ്യവുമായി ഉദയാനിധി സ്‌റ്റാലിൻ; ഐഷി ഘോഷിനെ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 13, 2020

ന്യൂഡൽഹി > ആർഎസ്‌എസ്‌‐എബിവിപി ആക്രമണത്തിൽ പരിക്കേറ്റ ജെഎൻയു വിദ്യാർഥികൾക്ക്‌ ഐക്യദാർഢ്യവുമായി തമിഴ്‌ നടനും ഡിഎംകെ അധ്യക്ഷൻ എം കെ സ്‌റ്റാലിന്റെ മകനുമായ ഉദയാനിധി സ്‌റ്റാലിൻ. പരിക്കേറ്റ വിദ്യാർഥി യൂണിയൻ പ്രസിഡന്റ്‌ ഐഷി ഘോഷിനെ സന്ദർശിച്ചുകൊണ്ടാണ്‌ ഉദയാനിധി സ്‌റ്റാലിൻ ഐക്യദാർഢ്യം അറിയിച്ചത്‌.

തമിഴ്‌നാട്ടിൽ പൗരത്വ നിയമത്തിനെതിരായ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഉദയാനിധി സ്‌റ്റാലിൻ നേരത്തെ അറസ്‌റ്റിലായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top