16 October Wednesday
ദേശാഭിമാനി ചീഫ്‌ ഫോട്ടോഗ്രാഫർ പി വി സുജിത്തിനെ കെെയേറ്റം ചെയ്തു

VIDEO:- മലയാളി മാധ്യമപ്രവർത്തകർക്ക് നേരെ ജെഎന്‍യു സുരക്ഷാ ഉദ്യോഗസ്ഥരുടെ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024


ന്യൂഡൽഹി
ജെഎൻയുവിലെ പ്രതിഷേധം റിപ്പോർട്ട്‌ ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവർത്തകർക്ക്‌ സർവകലാശാല സുരക്ഷാജീവനക്കാരുടെ മർദനം. ദേശാഭിമാനി ചീഫ്‌ ഫോട്ടോഗ്രാഫർ പി വി സുജിത്‌, 24 ചാനൽ റിപ്പോർട്ടർ ആർ അച്യുതൻ, ക്യാമറമാൻ മോഹൻ കുമാർ എന്നിവർക്കാണ്‌ മർദനമേറ്റത്. മലയാള മനോരമ റിപ്പോർട്ടർ ശരണ്യ ഭുവനേന്ദ്രനുനേരെ അസഭ്യവർഷവുമുണ്ടായി. മാർച്ചിന്റെ ദൃശ്യം പകർത്താൻ ശ്രമിക്കുന്നതിനിടെയാണ്‌ അച്യുതനും ക്യാമറാമാനും മർദ്ദനമേറ്റത്‌.

സുരക്ഷാജീവനക്കാരൻ ലാത്തികൊണ്ട്‌ അടിച്ചത്‌ തടുക്കാൻശ്രമിച്ച അച്ചുതന്റെ മുഖത്തും അടിച്ചു. കഴുത്തിലും നെഞ്ചിലും മർദനമേറ്റ പാടുണ്ട്‌. ഈ അതിക്രമം പകർത്താൻ ശ്രമിച്ച സുജിത്തിനെ സുരക്ഷാജീവനക്കാർ കൈയേറ്റം ചെയ്‌തു. ക്യാമറ പിടിച്ചെടുത്തു.തകർക്കുമെന്ന് ഭീഷണിപ്പെടുത്തി. വിദ്യാർഥികൾ ഇടപെട്ടാണ്‌ ക്യാമറ തിരിച്ചുവാങ്ങിയത്‌. അച്യുതനേയും മോഹൻ കുമാറിനെയും ഡൽഹി ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിൽ പരാതി നൽകി.

മാധ്യമപ്രവർത്തകർക്കെതിരെയുള്ള ആക്രമണത്തെ കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം ശക്തമായി അപലപിച്ചു. ഡൽഹി യൂണിയൻ ഓഫ്‌ ജേർണലിസ്‌റ്റും പ്രതിഷേധിച്ചു. മാധ്യമപ്രവർത്തകർക്ക്‌ നേരെയുള്ള ആക്രമണം അംഗീകരിക്കാനാകില്ലെന്നും അക്രമികൾക്കെതിരെ നടപടി എടുക്കണമെന്നും എംപിമാരായ ജോൺ ബ്രിട്ടാസ്‌, എ എ റഹിം, പി സന്തോഷ്‌ കുമാർ എന്നിവർ ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top