11 December Wednesday

തെരഞ്ഞെടുപ്പ്‌ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു; ജെഎൻയുവിൽ ഇടത്‌ വിദ്യാർഥി സഖ്യത്തിന്‌ വൻവിജയം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019

ന്യൂഡൽഹി >  ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ്‌ ഫലം ചൊവ്വാഴ്‌ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍  ഇടത് വിദ്യാര്‍ഥി സഖ്യം ത്രസിപ്പിക്കുന്ന വിജയം കരസ്ഥമാക്കി. എസ്‌എഫ്‌ഐ, ഡിഎസ്‌എഫ്‌, ഐസ, എഐഎസ്‌എഫ്‌ എന്നീ സംഘടനകൾ ചേർന്ന ഇടത്‌ വിദ്യാർഥി സംഖ്യം നാല്‌ സെൻട്രൽ പാനൽ പോസ്റ്റുകളിലും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.

 എസ്എഫ്ഐയുടെ ഐഷി ഘോഷ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1185  വോട്ടുകള്‍ക്കാണ്‌ എബിവിപി സ്ഥാനാർഥിയെ ഐഷി ഘോഷ് പരാജയപ്പെടുത്തിയത്‌. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സാകേത് മൂണ്‍ (ഡിഎസ്എഫ്) 2030 വോട്ടുകള്‍ക്കാണ്‌ ജയിച്ചത്‌. ജനറല്‍ സെക്രട്ടറിയായി സതീഷ് ചന്ദ്രയാദവ്(ഐസ) 1163  വോട്ടുകളുടെ ഭൂരിപക്ഷത്തിനും ജോയിന്റ് സെക്രട്ടറിയായി മുഹമദ് ഡാനിഷ്(എഐഎസ്എഫ്) 1787  വോട്ടുകളുടെ ഭൂരിപക്ഷത്തിനും തെരഞ്ഞെടുക്കപ്പെട്ടു.

 നാമനിര്‍ദ്ദേശപത്രിക തള്ളിയത് ചോദ്യംചെയ്ത്‌  എബിവിപി പ്രവര്‍ത്തകൻ ഹര്‍ജി നൽകിയതിനെ തുടർന്ന്‌  ഫലം പ്രഖ്യാപിക്കുന്നത് ഡല്‍ഹി ഹൈക്കോടതി  17 വരെ തടഞ്ഞിരുന്നു. ഹർജി കോടതി തള്ളി. ഇതിനെ തുടർന്ന്‌ ഇലക്ഷൻ കമ്മിറ്റി കൗൺസിൽ സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ഇലക്ഷൻ കമ്മിറ്റിയോട്‌ ഫലം പ്രഖ്യാപിക്കാൻ നിർദേശിക്കുകയുമായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top