20 October Sunday

വീണ്ടും മുഴങ്ങി ഇന്‍ക്വിലാബ്; ജെഎന്‍യുവില്‍ ഇടത് സഖ്യം ഉജ്വല വിജയത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2019

ന്യൂഡല്‍ഹി > രാജ്യം ഉറ്റുനോക്കിയിരുന്ന ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍  ഇടത് വിദ്യാര്‍ഥി സഖ്യത്തിന് ത്രസിപ്പിക്കുന്ന വിജയത്തിലേക്ക്  എസ്എഫ്ഐയുടെ ഐഷി ഘോഷ് . ആയിരത്തിലേറെ  വോട്ടുകള്‍ക്ക്മുന്നിലാണെന്നാണ് സൂചന. വൈസ് പ്രസിഡന്റായി സാകേത് മൂണ്‍ (ഡിഎസ്എഫ്) 1800 ലേറെ  വോട്ടുകള്‍ക്കും. ജനറല്‍ സെക്രട്ടറിയായി സതീഷ് ചന്ദ്രയാദവ്(ഐസ) ആയിരത്തിലേറെ  വോട്ടുകള്‍ക്കും ജോയിന്റ് സെക്രട്ടറിയായി മുഹമദ് ഡാനിഷ്(എഐഎസ്എഫ്) 1600 ലേറെ  വോട്ടുകള്‍ക്കും മുന്നിലെത്തിയതായി അവസാന വട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു എബിവിപി പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയില്‍ ഫലം പ്രഖ്യാപിക്കുന്നത് 17 വരെ ദല്‍ഹി ഹൈക്കോടതി തടഞ്ഞിട്ടുണ്ട് .അതുകൊണ്ട്  ഔദ്യോഗികമായി ഫലം പുറത്തുവിട്ടിട്ടില്ല.

 

 

വെള്ളിയാഴ്ച നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 5762 വിദ്യാര്‍ഥികളാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടെണ്ണല്‍ വൈകിപ്പിക്കാന്‍ സര്‍വകലാശാല അധികൃതര്‍ ശ്രമിച്ചിരുന്നു. എബിവിപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മനീഷ് ജാന്‍ഗിഡ്, വൈസ് പ്രസിഡന്റായി ശ്രുതി അഗ്‌നിഹോത്രി, ജനറല്‍ സെക്രട്ടറിയായി സബരീഷ് പിഎ, ജോ. സെക്രട്ടറിയായി സുമന്ദ കുമാര്‍ സാഹു എന്നിവരാണ് മത്സരിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ജിതേന്ദ്ര സുന (ബിഎപിഎസ്എ), പ്രശാന്ത് കുമാര്‍ (എന്‍എസ്‌യുഐ), പ്രിയങ്ക ഭാരതി (ഛത്ര ആര്‍ജെഡി ) രാഘവേന്ദ്ര മിശ്ര (സ്വതന്ത്രന്‍) എന്നിവരും മത്സര രംഗത്തുണ്ടായിരുന്നു.  സംഘപരിവാറിന്റെ വ്യാപകമായ ആക്രമണങ്ങളെ പ്രതിരോധിച്ചുകൊണ്ടാണ് ഇടതുസഖ്യം വീണ്ടും വിജയക്കൊടി പാറിച്ചത്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top