22 October Tuesday

ജെഎന്‍യുവിൽ ഇടത്‌ വിദ്യാര്‍ഥി സഖ്യത്തിന് വൻ മുന്നേറ്റം; ലീഡ്നില ഉയരുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2019

ന്യൂഡല്‍ഹി> ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത്‌ സഖ്യം മുന്നേറ്റം തുടരുന്നു. 3000 വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എല്ലാ സീറ്റിലും മികച്ച ലീഡുമായി ഇടത് സഖ്യം(യുണൈറ്റഡ് ഫ്രണ്ട്)  വൻ വിജയത്തിലേക്ക്‌ നീങ്ങുന്നു. സ്‌കൂള്‍ ഓഫ് ലാംഗ്വേജ്, ലിറ്ററേച്ചര്‍ ആന്റ് കള്‍ച്ചറല്‍ സ്റ്റഡീസിലെ 350, സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ തുടങ്ങിയ ഇടങ്ങളില്‍  ബാലറ്റുകള്‍ എണ്ണിയപ്പോള്‍ തന്നെ  ഇടത് സഖ്യത്തിന് വ്യക്തമായ ലീഡ് ലഭിച്ചിരുന്നു.

സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഐഷി ഘോഷ്‌ 1363  വോട്ടുകൾ നേടി. തൊട്ടുപിന്നിലെ ബാപ്സ സ്ഥാനാര്‍ഥി 663 വോട്ടുകൾ മാത്രമാണ്‌ നേടിയത്‌. എബിവിപി മൂന്നാം  സ്ഥാനത്തും (478)തൊട്ടുപിന്നിൽ എന്‍എസ്‌യു ഐ (412) മൂന്നാം സ്ഥാനത്തുമാണ്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി സാകേത് മൂണിന് 1427 വോട്ടിന്റെ ലീഡുണ്ട്‌.  , ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര യാദവ് 704 വോട്ടിനും , ജോയിന്റ് സെക്രട്ടറി മുഹമ്മദ്‌ ഡാനിഷ്  1202 വോട്ടിനും  ലീഡ് ചെയ്യുകയാണ്.

 

വോട്ടിംഗ് നില (3000  വോട്ട് എന്നിക്കഴിഞ്ഞപ്പോള്‍ ):

President candidates
Aishe Ghosh (SFI-DSF-AISA-AISF) — 1363
Jitendra Suna (BAPSA-Fraternity) — 663
Manish Jangid (ABVP) — 478
Prashant Kumar (NSUI) — 412
Priyanka Bharti (CRJD) — 81
Raghavendra Mishra (Independent) — 17
NOTA — 53
Blank — 10
Invalid — 24

Vice-President candidates
Rishiraj Yadav (CRJD) — 118
Saket Moon (SFI-DSF-AISA-AISF) — 2011
Shruti Agnihotri (ABVP) — 584
NOTA — 294
Blank — 87
Invalid — 6

General Secretary candidates
Sabareesh PA (ABVP) — 597
Satish Chandra Yadav (SFI-DSF-AISA-AISF) — 1443
Waseem RS (BAPSA-Fraternity) — 739
NOTA — 270
Blank — 43
Invalid — 8

Joint Secretary candidates
Md. Danish (SFI-DSF-AISA-AISF) — 1904
Sumanta Kumar Sahu (ABVP) — 702
NOTA — 391
Blank — 96
Invalid — 7
സര്‍വകലാശാല അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന്‌ വോട്ടെണ്ണല്‍ ആദ്യഘട്ടത്തില്‍ അനിശ്ചിതത്വത്തിലായിരുന്നു. തെരഞ്ഞെടുപ്പ് സമിതിയോട് വോട്ടെണ്ണന്‍ നിര്‍ത്തിവെക്കണമെന്നും അല്ലാത്തപക്ഷം സേനയെ വിളിക്കുമെന്നും അധികൃതര്‍ ഭീഷണിമുഴക്കിയെന്ന് വിദ്യാർഥികള്‍ ആരോപിച്ചു.

വെള്ളിയാഴ്ച പൂര്‍ത്തിയായ വോട്ടെടുപ്പില്‍ 5762 വിദ്യാര്‍ത്ഥികള്‍ (67.9%) വോട്ടുരേഖപ്പെടുത്തി. ഞായറാഴ്ച ഫലംപ്രഖ്യാപിക്കാനുള്ള മുന്‍തീരുമാനം കോടതിവിധി പ്രകാരം മാറ്റിവെക്കാനും വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാനും രാത്രിയില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതിയോഗം തീരുമാനിച്ചു.

 രാവിലെ 11.55ന് വോട്ടെണ്ണല്‍ തുടങ്ങിയെങ്കിലും എതിര്‍പ്പുമായി ജെഎന്‍യു പരാതിപരിഹാര സെല്‍ രംഗത്തെത്തി. ഫലം വെളിപ്പെടുത്തില്ലെന്ന് കൗണ്ടിങ് ഏജന്റുമാര്‍ എഴുതിനല്‍കണമെന്ന സെല്ലിന്റെ ആവശ്യം തെരഞ്ഞെടുപ്പ് സമിതിതള്ളി.

തെരഞ്ഞെടുപ്പ് ചട്ടപ്രകാരം ഞായറാഴ്ച വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഫലപ്രഖ്യാപനം തടഞ്ഞ കോടതിവിധി ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് അധികൃതര്‍ നടത്തുന്നതെന്ന് കാലാവധിപൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥി യൂണിയന്‍ നേതൃത്വം പ്രസ്താവനയില്‍പറഞ്ഞു.

കഴിഞ്ഞ തവണ എബിവിപിക്കാര്‍ വോട്ടെണ്ണല്‍കേന്ദ്രം കയ്യേറി തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളെയും സുരക്ഷാ ജീവനക്കാരെയും മര്‍ദ്ദിച്ചതോടെ വൊട്ടെണ്ണല്‍ 17 മണിക്കൂര്‍ വൈകിയതും ഇവര്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് നടന്നത് ലിങ്‌ദോ കമീഷന്റെ ശുപാര്‍ശ പ്രകാരമല്ലെന്നും ഒരു വിദ്യാർഥിയുടെ നാമദിര്‍ദ്ദേശപത്രിക അകാരണമായി തള്ളി എന്നുമുള്ള രണ്ട് ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി ഫലപ്രഖ്യാപനം തടഞ്ഞത്.


 

 


പ്രധാന വാർത്തകൾ
 Top