06 June Saturday

ജെഎൻയു: ബഹിഷ്‌കരണം തുടരും; 2 പേരെക്കൂടി ചോദ്യം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020

ന്യൂഡൽഹി >  ജെഎൻയുവിൽ അധ്യാപകരും വിദ്യാർഥികളും രജിസ്‌ട്രേഷൻ ബഹിഷ്‌കരണം തുടരുന്നു. ക്ലാസുകളും രജിസ്‌ട്രേഷനും ബഹിഷ്‌കരിച്ചുള്ള സമരം തുടരുമെന്ന്‌ വദ്യാർഥി യൂണിയൻ അറിയിച്ചു.  സമരം നിർണായകഘട്ടത്തിലാണെന്നും ചർച്ചകൾ എപ്പോഴും സ്വാഗതം ചെയ്യുന്നെന്നും യൂണിയൻ പ്രസ്‌താവനയിൽ പറഞ്ഞു.

ക്യാമ്പസിലെ ആക്രമണവുമായി ബന്ധപ്പെട്ട്‌ രണ്ട്‌ വിദ്യാർഥികളെക്കൂടി ക്രൈംബ്രാഞ്ച്‌ ചോദ്യംചെയ്‌തു. പ്രിയ രഞ്ജൻ, സുചേത തലുക്‌ദാർ എന്നിവരെയാണ്‌ ചൊവ്വാഴ്‌ച ചോദ്യംചെയ്‌തത്‌. വിദ്യാർഥി യൂണിയൻ പ്രസിഡന്റ്‌ ഐഷി ഘോഷടക്കം മൂന്നുപേരെ തിങ്കളാഴ്‌ച ചോദ്യം ചെയ്‌തിരുന്നു.


പ്രധാന വാർത്തകൾ
 Top