12 December Thursday

ജാർഖണ്ഡിൽ കൽപ്പനയെ ഭയന്ന് ബിജെപി

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

ന്യൂഡൽഹി> ജാർഖണ്ഡിൽ ഹേമന്ത്‌ സോറനേക്കാൾ ബിജെപി ഭയക്കുന്നത്‌ ഭാര്യ കൽപ്പന സോറനെ. കൽപ്പനയുടെ തെരഞ്ഞെടുപ്പ്‌ റാലികളിലേക്ക്‌ ജനങ്ങൾ ഒഴുകുകയാണ്‌. ആദിവാസി സ്‌ത്രീകളാണ്‌ ഇവരിലേറെയും. തെരഞ്ഞെടുപ്പിൽ ജെഎംഎമ്മിന്റെ താരപ്രചാരകയായി കൽപ്പന മാറി. ജനക്ഷേമ പദ്ധതികൾ നടപ്പാക്കിയ ഭർത്താവിനെ ബിജെപി കള്ളകേസിൽ ജയിലിലടച്ചത്‌ വിശദീകരിച്ചാണ്‌ കൽപ്പന പ്രസംഗം തുടങ്ങുന്നത്‌. കേൾവിക്കാരെ ഇളക്കിമറിക്കുന്ന വാക്‌ചാതുരി തന്നെയാണ്‌ പ്രധാന ആയുധം.

  ഹേമന്ത്‌ സോറൻ ജയിലിലായാൽ ജെഎംഎം തകരുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. ജനുവരിയിൽ ഇഡി അറസ്‌റ്റുചെയ്‌ത്‌ ജയിലിലടച്ച ഹേമന്ത്‌ സോറന്‌ ജൂണിലാണ്‌ ജാമ്യം ലഭിച്ചത്‌. എന്നാൽ, ഈ ഘട്ടത്തിൽ ജെഎംഎമ്മിനെ കൽപ്പന നയിച്ചു. ഒപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന ഗാണ്ഡെയ്‌ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച്‌ തിളക്കമാർന്ന ജയവും നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top