12 December Thursday

ജാർഖണ്ഡ്‌ ഒന്നാംഘട്ട 
വോട്ടെടുപ്പ്‌ നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024


ന്യൂഡൽഹി
ജാർഖണ്ഡ്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പ്‌ നടക്കുന്ന 43 നിയമസഭാ മണ്ഡലങ്ങളിൽ തിങ്കളാഴ്‌ച പ്രചാരണം അവസാനിച്ചു. ബുധനാഴ്‌ചയാണ്‌ വോട്ടെടുപ്പ്‌. വിവിധ സംസ്ഥാനങ്ങളിലായി 33 നിയമസഭാ സീറ്റുകളിലേക്കും വയനാട്‌ ലോക്‌സഭാ സീറ്റിലേക്കും വോട്ടെടുപ്പ് നടക്കും.  ജെഎംഎം, കോൺഗ്രസ്‌, ആർജെഡി, സിപിഐ എംഎൽ എന്നീ പാർടികൾ ഉൾപ്പെടുന്ന കൂട്ടുകെട്ടും ബിജെപി, എജെഎസ്‌യു, ജെഡിയു, എൽജെപി എന്നീ കക്ഷികൾ ഉൾപ്പെടുന്ന എൻഡിഎയും തമ്മിലാണ്‌ പ്രധാന മത്സരം. ബിജെപി വോട്ടുധ്രുവീകരണം ലക്ഷ്യമിട്ടുള്ള തീവ്രവർഗീയതയിലാണ്‌ ഊന്നിയത്‌. തിങ്കളാഴ്‌ചയും ആഭ്യന്തര മന്ത്രി അമിത്‌ ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ എന്നിവർ കടുത്ത വർഗീയ പരാമർശങ്ങൾ നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top