26 September Saturday

“ഇവിടെ കുടിവെള്ളംപോലുമില്ല. എന്നെ മറ്റേതെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകൂ ; ഉത്തർപ്രദേശിലെ കോവിഡ്‌ ബാധിതന്റെ അന്ത്യ വീഡിയോ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 29, 2020


ലക്‌നൗ
തനിക്ക്‌ ചികിത്സ ലഭിക്കുന്നില്ലെന്ന്‌ പറയുന്ന കോവിഡ്‌ ബാധിതന്റെ അന്ത്യ വീഡിയോ പുറത്ത്‌. ഉത്തർപ്രദേശിലെ ഝാൻസി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ കോവിഡ്‌ ചികിത്സയിലുണ്ടായിരുന്നയാളുടെ 52 സെക്കൻഡ്‌ ദൈർഘ്യമുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ കോവിഡ്‌ രോഗികളോടുള്ള അനാസ്ഥയ്‌ക്ക്‌ ഉദാഹരണമാണ്‌ വീഡിയോ.

പ്രാണവായുവിനായി പിടഞ്ഞുകൊണ്ടാണ്‌ രോഗി സംസാരിക്കുന്നത്‌‌. “ഇവിടെ കുടിവെള്ളംപോലുമില്ല. എന്നെ മറ്റേതെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകൂ. ഇവിടെ  ഒരു സൗകര്യവുമില്ല. അനാസ്ഥയാണ്‌‘–-രോഗി വിലപിച്ചു. കോവിഡ്‌ വാർഡിന്റെ ദൃശ്യങ്ങളും ആശുപത്രിയിൽ മറ്റ്‌ കോവിഡ്‌ രോഗികൾ പരിതാപകരമായ സാഹചര്യത്തിൽ കിടക്കുന്നതും വീഡിയോയിൽ ഉണ്ട്‌. ഇയാൾ എപ്പോഴാണ്‌ മരിച്ചതെന്ന്‌ അറിവായിട്ടില്ല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top