18 August Sunday

ഇന്ന് അര്‍ധരാത്രി മുതല്‍ വിമാനം പറത്തില്ല; സമരത്തിനൊരുങ്ങി ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാര്‍

വെബ് ഡെസ്‌ക്‌Updated: Sunday Apr 14, 2019

ന്യൂഡല്‍ഹി> സാമ്പത്തിക പ്രതിസന്ധി മൂലം ശമ്പളം നിഷേധിക്കപ്പെട്ട ജെറ്റ് എയര്‍വേയ്‌സ് തൊഴിലാളികള്‍ പണിമുടക്കിനൊരുങ്ങുന്നു. ഇന്ന് അര്‍ധരാത്രി മുതല്‍ വിമാനം പറത്തില്ലെന്ന് സമരക്കാര്‍ പറഞ്ഞു. ' വിമാനങ്ങള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിശ്ചലമാകും. നാഷണല്‍ ഏവിയേറ്റേഴ്‌സ് ഗില്‍ഡ് യോഗം നാളെ ചേരും; സംഘടനാ നേതാവ് ക്യാപ്റ്റന്‍ കരണ്‍ ചോപ്ര വ്യക്തമാക്കി.

 ശമ്പളം നിഷേധിക്കപ്പെട്ട ആയിരത്തോളം  ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാരും എഞ്ചിനീയര്‍മാരുമാണ് പണിമുടക്കുന്നത്. മൂന്ന് മാസത്തിലേറെയായി പൈലറ്റുമാര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. ഇപ്പോഴും കമ്പനി വിഷയത്തില്‍ ഒരു ഇടപെടലും നടത്താത്തതാണ് കടുത്ത നടപടികളിലേക്ക് പോകന്‍ പൈലറ്റുമാരെ നിര്‍ബന്ധിതരാക്കിയത്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തകര്‍ച്ചയുടെ വക്കിലുള്ള ജെറ്റ് എയര്‍വേയ്സിന്റെ അന്താരാഷ്ട്ര സര്‍വീസുകളില്‍ പലതും കഴിഞ്ഞ ആഴ്ചയോടെ നിര്‍ത്തിയിരുന്നു. കുടിശികകള്‍ മുടങ്ങിയതിനാല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കമ്പനിക്കുള്ള ഇന്ധന വിതരണവും കഴിഞ്ഞ ദിവസം നിര്‍ത്തിയിരുന്നു. കമ്പനിയുടെ ആകെ ബാധ്യത 1.2 ബില്യണ്‍ അമേരിക്കന്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top