27 March Monday

ജല്ലിക്കട്ടിന്‌ അനുമതി നിഷേധിച്ചു ; കൃഷ്‌ണഗിരിയിൽ പ്രതിഷേധം , സ്വിഫ്‌റ്റ്‌ ബസിന്‌ കല്ലേറ്

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023


ഹൊസൂര്‍
ജല്ലിക്കട്ടിന്‌ അനുമതി നിഷേധിച്ചതിൽ തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരിയിൽ വൻ പ്രതിഷേധം. റോഡ്‌ ഉപരോധിച്ച നാട്ടുകാർ വാഹനങ്ങൾ ആക്രമിച്ചു. കർണാടക അതിർത്തിയിൽ ഹൊസൂരിനുസമീപമുള്ള കൃഷ്‌ണഗിരി ഗോബസന്ദിരം ഗ്രാമവാസികളുടെ ജല്ലിക്കട്ടിനാണ് കലക്ടര്‍ അനുമതി നിഷേധിച്ചത്.

ചെന്നൈ–- ബംഗളൂരു റോഡ്‌ ഉപരോധിച്ച നാട്ടുകാർ വാഹനങ്ങൾ തടഞ്ഞു. തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് പോയ കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌ ഗജരാജ എസി മൾട്ടി ആക്സിൽ സ്ലീപ്പർ ബസിനു നേരെ കല്ലേറുണ്ടായി.  ബസിന്റെ ഗ്ലാസുകൾ തകർന്നു. 21 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാരെ ബംഗളൂരു അതിർത്തിയായ അത്തിബലെയിൽ എത്തിച്ച് മറ്റു ബസുകളിൽ കയറ്റിവിട്ടു. ജല്ലിക്കട്ടിന്‌ പിന്നീട്‌ കലക്ടർ അനുമതി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top