10 November Sunday

ജമ്മു കശ്മീരിൽ ഭീകരർ തട്ടിക്കൊണ്ടുപോയ സൈനികന്റെ മൃതദേഹം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

പ്രതീകാത്മകചിത്രം

ശ്രീന​ഗർ > ജമ്മു കശ്മീരിൽ ഭീകരർ തട്ടിക്കൊണ്ടുപോയ സൈനികന്റെ മൃതദേഹം കണ്ടെത്തി. അനന്ത്‌നാഗ് ജില്ലയിൽ നിന്നാണ് ഭീകരവാദികൾ സൈനികനെ ചൊവ്വാഴ്ച തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ സൈനികരിൽ ഒരാളുടെ മൃതദേഹമാണ് വെടിയേറ്റ നിലയിൽ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്.

രണ്ടാമത്തെയാൾ വെടിയേറ്റ മുറിവുകളോടെ രക്ഷപെട്ടിരുന്നു. വനമേഖലയിൽ നിന്നാണ് സൈനികൻ ഹിലാൽ അഹമ്മദ് ഭട്ടിന്റെ മൃതദേഹം കണ്ടെത്തിയത്.  ടെറിറ്റോറിയൽ ആർമിയുടെ 161 യൂണിറ്റിലെ രണ്ട് സൈനികരെയാണ് വോട്ടെണ്ണൽ ദിനമായ ചൊവ്വാഴ്ച തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top