21 February Thursday

കശ്‌മീരിൽ മൂന്ന്‌ തീവ്രവാദികളെ സുരക്ഷാസേന വധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 23, 2019

ശ്രീനഗർ > ജമ്മു കശ്‌മീരിലെ ബരാമുള്ളയിൽ സുരക്ഷാസൈന്യം നടത്തിയ വെടിവയ്‌പ്പിൽ മൂന്ന്‌ തീവ്രവാദികൾ കൊല്ലപ്പെട്ടു. ജില്ലയിലെ ഉൾപ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രത്യേകസേന തെരച്ചിൽ നടത്തിയിരുന്നു.
ഈ സമയം തീവ്രവാദികൾ സുരക്ഷാസേനയ്‌ക്കുനേരെ വെടിയുതിർത്തു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ്‌ തീവ്രവാദികളെ വധിച്ചത്‌. ഇവർ ഏത്‌ സംഘത്തിൽപ്പെട്ടവരാണെന്ന്‌ കണ്ടെത്തിയിട്ടില്ല.

 


പ്രധാന വാർത്തകൾ
 Top