06 October Sunday

സലാം കോമ്രേഡ്‌...- താങ്കൾ വളരെ നേരത്തേ ഞങ്ങളെ വിട്ടുപോയി : ജയ്റാം രമേശ്

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024


സീതാറാം യെച്ചൂരിയുമായി മൂന്നുപതിറ്റാണ്ട്‌ നീണ്ട അടുത്തബന്ധം എനിക്കുണ്ട്‌. വ്യത്യസ്‌തഘട്ടങ്ങളിൽ ഞങ്ങളൊന്നിച്ച്‌ സഹകരിച്ചിട്ടുണ്ട്‌. രാഷ്ട്രീയഭേദമില്ലാതെ വലിയ സുഹൃദ്‌വലയത്തിന്‌ ഉടമയായിരുന്ന യെച്ചൂരി, പ്രായോഗിക കാഴ്‌ചപ്പാടുകളുണ്ടായിരുന്ന അടിയുറച്ച മാർക്‌സിസ്റ്റായിരുന്നു. സിപിഐ എമ്മിന്റെ നെടുംതൂണുകളിൽ ഒരാളായ അദ്ദേഹം, അപാരമായ ഫലിതബോധം കാത്തുസൂക്ഷിച്ച മികച്ച പാർലമെന്റേറിയനുമായിരുന്നു. നിശ്ചയദാർഢ്യത്തിന്റെയും കരുത്തിന്റെയും ആകർഷകമായ രാഷ്ട്രീയവ്യക്തിത്വത്തിന്റെയും പേരിൽ അദ്ദേഹം വലിയ ആദരം നേടിയിരുന്നു. ബഹു ഭാഷകളിലുള്ള പുസ്‌തകങ്ങളുടെ ആസ്വാദകനുമായിരുന്നു.

സലാം കോമ്രേഡ്‌...- താങ്കൾ വളരെ നേരത്തേ ഞങ്ങളെ വിട്ടുപോയി. എന്നാൽ, പൊതുജനജീവിതം മെച്ചപ്പെടുത്താൻ നൽകിയ അതുല്യവും അമൂല്യവുമായ സംഭാവനകളുടെ പേരിൽ താങ്കൾ എക്കാലവും ഓർമിക്കപ്പെടും.

(കോൺഗ്രസ്‌ പ്രവർത്തകസമിതി അംഗമാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top