05 April Sunday

VIDEO - ജാദവ്‌പുർ സർവകലാശാലയിൽ എസ്‌എഫ്‌ഐയ്‌ക്ക്‌ ചരിത്രവിജയം; ആർട്‌സ്‌ ഫാക്കൽറ്റി യൂണിയൻ മുഴുവൻ സീറ്റും നേടി

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

കൊൽക്കത്ത > ജാദവ്പൂർ സർവകലാശാല ആർട്സ് ഫാക്കൽട്ടി വിദ്യാർഥി യൂണിയനിൽ മുഴുവൻ സീറ്റും എസ്എഫ്ഐയ്‌ക്ക്‌. എല്ലാ സീറ്റും വലിയ മാർജിനിൽ എസ്‌എഫ്‌ഐ തൂത്തുവാരി. 1178 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്‌ ചെയർപേഴ്സൺ സ്ഥാനത്തേക്ക്‌ ട്രീന്ന ഭട്ടാചാര്യതെരഞ്ഞെടുക്കപ്പെട്ടത്‌. 1125 വോട്ടുകളുടെ ഭൂരിപക്ഷവുമായി സുഭയാൻ ആചാര്യ മജൂംദാർ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

ആർട്സ് ഫാക്കൽട്ടി വിദ്യാർഥി യൂണിയന് പുറമെ എഞ്ചിനീയറിങ്ങ് ഫാക്കൽട്ടി വിദ്യാർഥി യൂണിയനിലും സയൻസ് ഫാക്കൽട്ടി വിദ്യാർഥി യൂണിയനിലുമെല്ലാം എസ്എഫ്ഐ സഖ്യം തന്നെ വിജയിച്ചിരിക്കുമ്പോൾ സർവകാലാശാലയിൽ ഒരിടത്തും ആധിപത്യം നേടാൻ തൃണമൂൽ വിദ്യാർഥി സംഘടനക്കോ എബിവിപിക്കോ സാധിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്‌.


പ്രധാന വാർത്തകൾ
 Top