Deshabhimani

ദോഡ ആക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 27, 2024, 09:13 PM | 0 min read

ശ്രീനഗർ > ജമ്മുകശ്‌മീരിൽ ദോഡയിലുണ്ടായ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട മൂന്നുപേരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട്‌ പൊലീസ്‌. കണ്ടെത്തുന്നവർക്ക്‌ പാരിതോഷികമായി 5 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു.

ഭീകരരെപ്പറ്റി അറിയിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് ഉറപ്പ് നൽകിയിട്ടുണ്ട്. ജൂലൈ 16 ന്‌ ദോഡ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ക്യാപ്‌റ്റൻ ഉൾപ്പെടെ നാലു സൈനികർ വീരമൃത്യുവരിച്ചിരുന്നു.







 



deshabhimani section

Related News

0 comments
Sort by

Home