27 September Monday

ഐടി ആക്ട്‌ 66എ പ്രകാരം കേസെടുക്കരുതെന്ന്‌
 ആഭ്യന്തരമന്ത്രാലയം ; - ‘എടുത്ത 
കേസുകൾ
പിൻവലിക്കണം’

വെബ് ഡെസ്‌ക്‌Updated: Thursday Jul 15, 2021


ന്യൂഡൽഹി
സുപ്രീംകോടതി റദ്ദാക്കിയ ഐടി ആക്ടിലെ 66എ വകുപ്പ്‌ പ്രകാരം രജിസ്റ്റർ ചെയ്‌ത കേസുകളെല്ലാം പിൻവലിക്കണമെന്നും ഈ വകുപ്പ്‌ പ്രകാരം ഇനി കേസ്‌ രജിസ്റ്റർ ചെയ്യരുതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഈ വകുപ്പ്‌ ചുമത്തി പല സംസ്ഥാനങ്ങളിലും ഇപ്പോഴും കേസെടുക്കുന്നുണ്ടെന്ന്‌ സുപ്രീംകോടതിയിൽ ഹർജി എത്തിയിരുന്നു.

ഇത്‌ പരിഗണിക്കവെ, 2015ൽ സുപ്രീംകോടതി റദ്ദാക്കിയ വകുപ്പിൽ  ഇപ്പോഴും കേസുകളുണ്ടെന്നറിഞ്ഞ ജസ്റ്റിസ്‌ ആർ എഫ്‌ നരിമാൻ അധ്യക്ഷനായ ബെഞ്ച്‌ നടുക്കം രേഖപ്പെടുത്തി. വിഷയത്തിൽ നിലപാട്‌ വ്യക്തമാക്കാൻ നിർദേശിച്ച്‌ കേന്ദ്രസർക്കാരിന്‌ നോട്ടീസയച്ചു.

ഇതോടെയാണ്‌ നിലവിലുള്ള കേസുകൾ റദ്ദാക്കാനും ഭാവിയിൽ ഈ വകുപ്പിൽ കേസെടുക്കരുതെന്നും കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകൾക്കും പൊലീസ്‌ മേധാവികൾക്കും നിർദേശം നൽകിയത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top