17 June Monday

ഇന്ത്യയിൽ ‘പ്രവിശ്യ’ തുടങ്ങിയെന്ന‌് ഐഎസ‌്

വെബ് ഡെസ്‌ക്‌Updated: Sunday May 12, 2019

ശ്രീനഗർ > ഇന്ത്യയിൽ പ്രവർത്തനമേഖല ആരംഭിച്ചെന്ന വാദവുമായി ഐഎസ‌്. ഐഎസിന്റെ വാർത്താ ഏജൻസിയായ അമാഖാണ‌് വിവരം അറിയിച്ചത‌്. ‘വിലയാഹ‌് ഓഫ‌് ഹിന്ദ‌്’എന്നാണ‌് പ്രവിശ്യക്ക‌്  പേരിട്ടിരിക്കുന്നത‌്. ഐഎസുമായി ബന്ധമുള്ള ഭീകരനെ കഴിഞ്ഞദിവസം ഏറ്റുമുട്ടലിൽ സൈന്യം വധിച്ചതിനു പിന്നാലെയാണ‌് അവകാശവാദം. കൊല്ലപ്പെട്ട  ഇഷ‌്ഫാക‌് അഹമ്മദ‌് ഹർക്കത്തുൾ ഭീകരനാണെന്നാണ‌് സൈന്യം പറയുന്നത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top