18 September Wednesday

ഇറാന്‍ കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍സംഘം സന്ദര്‍ശിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2019

ന്യൂഡൽഹി
ബ്രിട്ടൻ പിടികൂടിയ ഇറാനിയൻ എണ്ണക്കപ്പലിലെ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ ജീവനക്കാരെ ഇന്ത്യൻ ഹൈക്കമീഷൻ സംഘം സന്ദർശിച്ചു. മോചനം വേഗത്തിലാക്കാന്‍ ഇടപെടുമെന്ന് ഇവരെ  അറിയിച്ചു.  ജീവനക്കാർക്ക് ആവശ്യമായ യാത്രാരേഖകളും മറ്റ്‌ സൗകര്യങ്ങളും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷൻ ഒരുക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു.

ഇറാൻ പിടികൂടിയ ബ്രിട്ടീഷ്‌ കപ്പലിലെ ഇന്ത്യൻ ജീവനക്കാരുടെ മോചനത്തിനായി ഇടപെടൽ തുടരുകയാണ്‌. വിദേശകാര്യ സെക്രട്ടറിയും ഇന്ത്യയിലെ ഇറാൻ സ്ഥാനപതിയും ഡൽഹിയിൽ കൂടിക്കാഴ്‌ച നടത്തി. ജൂലൈ ആദ്യമാണ്‌ ഇറാനിയൻ കപ്പൽ  ബ്രിട്ടീഷ് നാവികസേന പിടകൂടിയത്‌. ഇതിനു മറുപടിയായി ഇറാന്‍ പിടികൂടിയ ബ്രിട്ടീഷ്‌ കപ്പലിലും  മലയാളികളുണ്ട്.


പ്രധാന വാർത്തകൾ
 Top